Secret Stories: Roslin
Source; Social Media

നിഗൂഢതകളും ട്വിസ്റ്റുകളുമായി 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ട്രെയിലർ പുറത്ത്

സീരീസ് ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കും
Published on

ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ട്രെയിലർ പുറത്ത്. സീരീസ് ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കും. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ എഴുതിയ ഈ സീരീസിന്റെ ഷോ റണ്ണർ മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫാണ്.

സുമേഷ് നന്ദകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ്. റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ഈ സീരീസിന്റെ ഇതിവൃത്തം.

Secret Stories: Roslin
ബിബിൻ ജോർജും ബാബുരാജും മുഖാമുഖം; സസ്പെൻസ് ത്രില്ലർ 'ഐസിയു' ഫെബ്രുവരി റിലീസിന്

സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. പി.എം ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിംഗ് റിയാസ് കെ ബദറാണ്.

Secret Stories: Roslin
ഖുശ്ബുവിന്റെ മകൾ അവന്തിക സുന്ദറിന്റെ സിനിമാപ്രവേശം മലയാളത്തിലൂടെ! 'ആരംഭം' സിനിമയ്ക്ക് തുടക്കമായി

സംഗീതം വിഷ്ണു ശ്യാം. പി.ആർ.ഓ - റോജിൻ കെ റോയ്മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ സ്ട്രീം ചെയ്യുന്നത്

News Malayalam 24x7
newsmalayalam.com