ഖുശ്ബുവിന്റെ മകൾ അവന്തിക സുന്ദറിന്റെ സിനിമാപ്രവേശം മലയാളത്തിലൂടെ! 'ആരംഭം' സിനിമയ്ക്ക് തുടക്കമായി

അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയുടെ പൂജ തൃശൂർ ചാവക്കാട് വച്ച് നടന്നു
'ആരംഭം' സിനിമ
'ആരംഭം' സിനിമSource: Arranged
Published on
Updated on

കൊച്ചി: തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടേയും മകള്‍ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറുന്നു. അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയുടെ പൂജ തൃശൂർ ചാവക്കാട് വച്ച് നടന്നു. 'ആരംഭം' എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്റെ നിർമാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.

ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.

'ആരംഭം' സിനിമ
"ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിൽ വിലക്കുണ്ട്, പക്ഷേ..."; വീഡിയോ വൈറൽ
'ആരംഭം' സിനിമ പോസ്റ്റർ
'ആരംഭം' സിനിമ പോസ്റ്റർ
'ആരംഭം' സിനിമ
ഹോളിവുഡിൽ അരങ്ങേറാൻ ഫർഹാൻ അക്തർ; 'ദ ബീറ്റിൽസ്' സിനിമാ പരമ്പരയിൽ പണ്ഡിറ്റ് രവി ശങ്കറാകും

കഥ, തിരക്കഥ, സംഭാഷണം - ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം - അജയൻ വിൻസെന്‍റ്, സംഗീതം - ഗോപി സുന്ദർ, എ‍ഡിറ്റർ - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ - സാബു മോഹൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം - സൂര്യ ശേഖർ, ഗാനരചന - ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫർ - രാജു സുന്ദരം, സ്റ്റിൽസ് റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാംജിത് പ്രഭാത്, പിആർഒ ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com