"എല്ലാത്തിനും കാരണം വെക്ന"; നെറ്റ്‌ഫ്ലിക്സ് വീണ്ടും ക്രാഷാക്കി 'സ്ട്രേഞ്ചർ തിങ്സ്', ഫിനാലെ എപ്പിസോഡ് കാണാൻ തിരക്കുകൂട്ടി ആരാധകർ

നെറ്റ്‌ഫ്ലിക്സ് സ്ട്രീമിങ്ങിന് തടസം നേരിട്ടത് കാഴ്ചക്കാരെ നിരാശരാക്കി
'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5 ഫിനാലെ എപ്പിസോഡ് റിലീസ് ആയി
'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5 ഫിനാലെ എപ്പിസോഡ് റിലീസ് ആയിSource: X
Published on
Updated on

കൊച്ചി: നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് വെബ് സീരീസ് 'സ്‌ട്രേഞ്ചർ തിങ്‌സി'ന്റെ ഫൈനൽ എപ്പിസോഡ് റിലീസ് ആയതിന് പിന്നാലെ നെറ്റ്‌ഫ്ലിക്സ് ക്രാഷ് ആയി. നെറ്റ്ഫ്ലിക്സ് സെർവർ തകരാറായതിനെ തുടർന്ന് നിരവധി പേരുടെ സ്ട്രീമിങ് തടസപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ ഒരേസമയം നെറ്റ്ഫ്ലിക്സിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് പലരുടേയും ആപ്പ് താൽക്കാലികമായി പ്രവർത്തനരഹിതമായത്.

ആപ്പ് ക്രാഷ് ആയതോടെ നിരാശരായ ആരാധകർ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറച്ചിരിക്കുകയാണ്. ഇതിന് പിന്നിൽ സീരീസിലെ വില്ലനായ 'വെക്ന'ആണെന്നും വെക്ന ലോകത്തെയല്ല നെറ്റ്ഫ്ലിക്സ് ലോഗിൻ പേജിനെയാണ് തകർത്തതെന്നും ആരാധകർ പരിഹസിച്ചു. ഇതിനുമുമ്പ് അഞ്ചാം സീസണിന്റെ ആദ്യ വോള്യം റിലീസ് ആയപ്പോഴും നെറ്റ്ഫ്ലിക്സ് തകരാറിലായിരുന്നു.

'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5 ഫിനാലെ എപ്പിസോഡ് റിലീസ് ആയി
ഇന്ത്യയില്‍ ജനിച്ച പെണ്‍കുട്ടി; ആരാണ് സ്‌ട്രേഞ്ചര്‍ തിങ്‌സിലെ കാളി?

നവംബർ 27 പുലർച്ചെ 6.30 മുതൽ ആണ് 'സ്ട്രേഞ്ചർ തിങ്സ്' ഫൈനൽ സീസൺ ഇന്ത്യയിൽ സ്ട്രീമിങ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളായാണ് സീരീസിന്റെ എപ്പിസോഡുകൾ പുറത്തുവിട്ടത്. നാല് എപ്പിസോഡുകളുള്ള ആദ്യ വോള്യം നവംബർ 27നും മൂന്ന് എപ്പിസോഡുകളുള്ള രണ്ടാം വോള്യം ഡിസംബർ 26നും റിലീസായി. ഇന്നാണ് ഫിനാലെ എപ്പിസോഡ് പുറത്തിറങ്ങിയത്.

'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5 ഫിനാലെ എപ്പിസോഡ് റിലീസ് ആയി
"ബോംബെ വെൽവറ്റിന്റെ പരാജയം ഞങ്ങളെ അകറ്റി"; വെളിപ്പെടുത്തി അനുരാഗ് കശ്യപ്

2016ൽ ആണ് ഡഫർ ബ്രേഴ്സിന്റെ സയൻസ് ഫിക്ഷൻ ഹൊറർ ഡ്രാമ 'സ്ട്രേഞ്ചർ തിങ്സ്' സ്ട്രീമിങ് ആരംഭിച്ചത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ സീരീസ് വലിയ തോതിൽ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017 ൽ രണ്ടാം സീസണും, 2019 ൽ മൂന്നാം സീസണും പുറത്തിറങ്ങി. 2022 ൽ റിലീസ് ആയ നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായാണ് എത്തിയത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസണ്‍ .

Related Stories

No stories found.
News Malayalam 24x7
newsmalayalam.com