ഇന്ത്യയില്‍ ജനിച്ച പെണ്‍കുട്ടി; ആരാണ് സ്‌ട്രേഞ്ചര്‍ തിങ്‌സിലെ കാളി?

കാളി യഥാര്‍ഥത്തില്‍ ഇലവന്റെ സുഹൃത്താണോ? അതോ വെക്‌നയുടെ സഹായിയോ?
ഇന്ത്യയില്‍ ജനിച്ച പെണ്‍കുട്ടി; ആരാണ് സ്‌ട്രേഞ്ചര്‍ തിങ്‌സിലെ കാളി?
Image: X
Published on
Updated on

സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 5 പുറത്തിറങ്ങിയതോടെ ഇഷ്ട കഥാപാത്രങ്ങളെയെല്ലാം വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. പഴയ സീസണില്‍ വന്നു പോയ കാളി എന്ന കഥാപാത്രവും തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ഒന്ന് സന്തോഷിച്ചു. എന്നാല്‍, സീസണ്‍ 5 ന്റെ വോള്യം 2 റിലീസായതോടെ ആ സന്തോഷം അങ്ങ് ഇല്ലാതായെന്ന് പറയാം.

കാളി യഥാര്‍ത്ഥത്തില്‍ ഇലവന്റെ സുഹൃത്ത് തന്നെയാണോ എന്നതില്‍ ഹോപ്പറിനു മാത്രമല്ല, ആരാധകരില്‍ പലര്‍ക്കും സംശയമുണ്ട്. വെക്‌നയെ ഇല്ലാതാക്കാനുള്ള ഇലവന്റേയും കൂട്ടുകാരുടേയും പദ്ധതികള്‍ പൊളിക്കാനാണ് കാളി എത്തിയതെന്ന തരത്തിലുള്ള തീയറികളാണ് സോഷ്യല്‍മീഡിയയില്‍ നിറയെ.

ഇന്ത്യയില്‍ ജനിച്ച പെണ്‍കുട്ടി; ആരാണ് സ്‌ട്രേഞ്ചര്‍ തിങ്‌സിലെ കാളി?
Stranger Thingsല്‍ പറയുന്നത് യഥാര്‍ത്ഥ സംഭവങ്ങളോ? എന്തായിരുന്നു സിഐഎയുടെ രഹസ്യ പദ്ധതി?

ഇന്ത്യയില്‍ ജനിച്ച ലിനിയ ബെര്‍ത്തല്‍സണ്‍ ആണ് കാളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ജനിച്ച ലിനിയയെ ഡെന്‍മാര്‍ക്കിലെ കലുന്ദ്ബോര്‍ഗിലുള്‌ല ദമ്പദികള്‍ ദത്തെടുക്കുകയായിരുന്നു. 2014 ല്‍ എസെക്‌സിലെ ഈസ്റ്റ് 15 ആക്ടിങ് സ്‌കൂളില്‍ പഠിക്കാനെത്തിയതാണ് ലിനിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

ഇന്ത്യയില്‍ ജനിച്ച പെണ്‍കുട്ടി; ആരാണ് സ്‌ട്രേഞ്ചര്‍ തിങ്‌സിലെ കാളി?
ചിരിപ്പിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും കടന്നുപോയവര്‍; ഇവര്‍ 2025ന്റെ നഷ്ടങ്ങള്‍

സ്‌ട്രേഞ്ചര്‍ തിങ്‌സില്‍ അഭിനയിക്കുന്നതിനു മുമ്പ് ചില ഷോര്‍ട്ട് ഫിലിമുകളിലും ലിനിയ അഭിനയിച്ചിരുന്നു. 2017 ലാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 2 ല്‍ ലിനിയ ആദ്യമായി എത്തുന്നത്. കാളി പ്രസാദ് എന്നാണ് ലിനിയയുടെ കഥാപാത്രത്തിന്റെ പേര്.

ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയായി തന്നെയാണ് സീരീസില്‍ കാളി എത്തുന്നത്. ഡോ. ബ്രെന്നര്‍ ലണ്ടനില്‍ നിന്നുമാണ് കാളിയെ ഹോക്കിന്‍സ് ലാബില്‍ എത്തിക്കുന്നത്. ഹോക്കിന്‍സ് ലാബിലെ പരീക്ഷണങ്ങളിലൂടെ അമാനുഷിക കഴിവുകള്‍ നേടിയ കാളി ഒടുവില്‍ ലാബില്‍ നിന്ന് രക്ഷപ്പെടുന്നു. സീസണ്‍ 2 ല്‍ ഇലവനൊപ്പം പ്രധാന കഥാപാത്രമായിരുന്നു കാളി.

സീസണ്‍ 2 നു ശേഷം സ്‌ട്രേഞ്ചര്‍ തിങ്‌സിലേക്ക് തിരിച്ചു വരുമെന്ന് കരുതിയിരുന്നില്ലെന്നാണ് ലിനിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്തായാലും പുതിയ സീസണില്‍ കൂടുതല്‍ ശക്തയായിട്ടാണ് കാളിയുടെ മടങ്ങി വരവ്. സീരീസിന്റെ അവസാന ഭാഗം പുറത്തിറങ്ങുന്നതിന് മുമ്പ് ഒരു ചോദ്യം മാത്രം ബാക്കി, കാളി യഥാര്‍ഥത്തില്‍ ഇലവന്റെ സുഹൃത്താണോ? അതോ വെക്‌നയുടെ സഹായിയോ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com