സൂര്യയുടെ തേരോട്ടം ഇനി ഒടിടിയിൽ; 'കറുപ്പ്' സ്ട്രീമിങ് തീയതി പുറത്ത്

തിയേറ്ററുകളിൽ മികച്ച കളക്ഷനുമായി സൂര്യ - ആർ.ജെ. ബാലാജി ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്
'കറുപ്പ്'  സിനിമ
'കറുപ്പ്' സിനിമ
Published on
Updated on

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനുമായി സൂര്യ - ആർ.ജെ. ബാലാജി ചിത്രം 'കറുപ്പ്‌' വിജയക്കുതിപ്പ് തുടരുകയാണ്. 300 കൊടി രൂപയിലധികം ലോകവ്യാപകമായി കളക്ഷൻ നേടിയ ചിത്രം നിറഞ്ഞ സദസിലാണ് ഇപ്പോഴും പലയിടങ്ങളിൽ പ്രദർശിപ്പിക്കുന്നത്. പത്ത് വർഷങ്ങൾക്കു ശേഷമാണ് ഒരു സൂര്യാ ചിത്രത്തിന് ഇത്ര ഗംഭീര കളക്ഷൻ ലഭിക്കുന്നത്. സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രമായി മാറിയിരിക്കുകയാണ് 'കറുപ്പ്‌'. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ആമസോൺ പ്രൈം വീഡിയോ ആണ് 'കറുപ്പ്' സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 12 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമേ, മലയാളം തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ ലഭ്യമാകും.

'കറുപ്പ്'  സിനിമ
കുറച്ച് സ്ഥലം തരൂവെന്ന് കരയുന്ന മകൻ, ഇത് മാധ്യമപ്രവർത്തനമല്ല: സുപ്രിയ മേനോൻ

ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം മാസും ആക്ഷനും ചേർന്ന എന്റർടെയ്‌നറാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പി'ൽ എത്തുന്നത്.

വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിെല മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

'കറുപ്പ്'  സിനിമ
ഗീതു മോഹൻദാസ് ഇൻ ആക്ഷൻ! ബിടിഎസ് ദൃശ്യങ്ങളുമായി 'ടോക്സിക്' ടീമിന്റെ ജന്മദിനാശംസകൾ

ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് സിനിമയുടെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരവിന്ദ് രാജ് ഭാസ്കരൻ. തിരക്കഥ: അശ്വിൻ രവിചന്ദ്രൻ - രാഹുൽ രാജ് - ടി. എസ്. ഗോപി കൃഷ്ണൻ - കരൺ അരവിന്ദ് കുമാർ.

ഛായാഗ്രഹണം: ജി. കെ. വിഷ്ണു, പ്രൊഡക്ഷൻ ഡിസൈനർ: അരുൺ വെഞ്ഞാറമൂട്, ചിത്രസംയോജനം: ആർ. കലൈവാണൻ, സംഘട്ടനം: വിക്രം മോർ, പ്രൊഡക്ഷൻ കൺട്രോളർ: രാജേന്ദ്രൻ പി.എസ്, വസ്ത്രാലങ്കാരം: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, കളറിംഗ്: റെഡ് ചില്ലീസ്.കളർ, വി.എഫ്.എക്സ്, ഭീഷ്മ സ്റ്റുഡിയോസ്, പിആർഒ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ.

News Malayalam 24x7
newsmalayalam.com