കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ 'ജോക്കി'; ഒടിടി സ്ട്രീമിങ് ആരംഭിച്ചു

ഡോ. പ്രഗഭാൽ ആണ് മധുരൈ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം
'ജോക്കി' സിനിമ
'ജോക്കി' സിനിമ
Published on
Updated on

കൊച്ചി: കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരിച്ച 'ജോക്കി' എന്ന തമിഴ് ആക്ഷൻ ഡ്രാമ തിയേറ്ററുകളിൽ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. തിയേറ്ററിൽ ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണത്തിന് ശേഷം ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രം മലയാളത്തിലും ഒടിടിയിൽ ലഭ്യമാണ്.

പികെ സെവൻ സ്റ്റുഡിയോസാണ് 'ജോക്കി'യുടെ നിർമാണം. ഡോ. പ്രഗഭാൽ ആണ് സംവിധാനം. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമിയാണ് നായിക. 'മഡി' എന്ന ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗഭാലിനൊപ്പം കൈകോർക്കുന്ന സിനിമയാണ് 'ജോക്കി'. ഇതിന് പുറമെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

'ജോക്കി' സിനിമ
ചെന്നൈയിൽ കോടികളുടെ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നയൻതാര; അയൽക്കാരായി രജനിയും ധനുഷും

ശക്തി ബാലാജിയാണ് 'ജോക്കി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ.പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം : സി. ഉദയകുമാർ, ഓഡിയോഗ്രാഫി: എം.ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി: ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ്: പാണ്ട്യരാജൻ , കളറിസ്റ്റ് : രംഗ, പിആർഒ: പ്രതീഷ് ശേഖർ എന്നിവരാണ് ജോക്കിയുടെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

News Malayalam 24x7
newsmalayalam.com