ഒൻപത് കോടി ബജറ്റിലെത്തി ബോക്സ് ഓഫീസിൽ തിളങ്ങിയ 'തായ് കിഴവി'; ഒടിടി സ്ട്രീമിങ് ഡേറ്റ് പുറത്ത്

രാധിക ശരത്കുമാർ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്
'തായ്‌ കിഴവി'  സിനിമ
'തായ്‌ കിഴവി' സിനിമ
Published on
Updated on

കൊച്ചി: നവാഗതനായ ശിവകുമാർ മുരുഗേശൻ ഒരുക്കിയ 'തായ്‌ കിഴവി' എന്ന കോമഡി ഡ്രാമയാണ് തമിഴ് സിനിമാലോകത്ത് ഇപ്പോൾ സംസാരവിഷയം. വലിയ പ്രൊമോഷനുകളില്ലാതെ എത്തിയ ചിത്രം തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ ആണ് നിർമിച്ചത്. തിയേറ്ററിൽ ഗംഭീര പ്രതികരണം നേടിയ ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് ഡേറ്റ് പുറത്തുവന്നു.

ഏപ്രിൽ 10 'തായ്‌ കിഴവി' ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രം ഒടിടിയിലും തരംഗമാകും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

'തായ്‌ കിഴവി'  സിനിമ
റിതേഷ് ദേശ്മുഖിന്റെ 'രാജാ ശിവാജി'; ടീസർ പുറത്ത്

രാധിക ശരത്കുമാർ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'പാവുനത്തായി' എന്ന പണമിടപാടുകാരിയായ വൃദ്ധയുടെ വേഷത്തിലാണ് രാധിക ശരത്‌കുമാർ ഈ സിനിമയിൽ എത്തിയത്. മികച്ച അഭിപ്രായമാണ് നടിയുടെ പ്രകടനത്തിന് ലഭിച്ചത്. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ, ഇളവരസ്, ജോർജ് മരിയൻ, മുത്തുകുമാർ, റൈച്ചൽ റബേക്ക, ആത്താടി കുമരൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. പാഷൻ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.

'തായ്‌ കിഴവി'  സിനിമ
രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; 'ധുരന്ധർ' ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ഫെബ്രുവരി 27ന് റിലീസ് ആയ ചിത്രം ആദ്യ വാരം 23.95 കോടി രൂപയാണ് ആഗോള തലത്തിൽ കളക്ട് ചെയ്തത്. രണ്ടാം വാരവും 20 കോടിക്ക് മുകളിൽ സിനിമ സ്വന്തമാക്കി. 3.11 കോടി രൂപയായിരുന്നു സിനിമയുടെ ആദ്യ ദിന ഗ്രോസ് കളക്ഷൻ. ഏകദേശം 10 കോടിക്ക് അടുത്ത് ബജറ്റിൽ ഒരുക്കിയ ചിത്രം 25 ദിവസത്തിനുള്ളിൽ 75 കോടി രൂപ ആഗോള ഗ്രോസ് കളക്ഷനാണ് നേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com