വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ബത്ത'യ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക. ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
‘നടുവുല കൊഞ്ചം പക്കാതെ കാണോം’, ‘സീതാകാന്തി’ എന്നീ ചിതങ്ങൾക്കു ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിച്ച ചിത്രമാണ് 'ബത്ത'. സംവിധായകൻ അറ്റ്ലിയാണ് ചിത്രം അവതരിപ്പിച്ചത്. സിനി വൺ സ്റ്റുഡിയോസ്, എ ഫോർ ആപ്പിൾ സ്റ്റുഡിയോ എന്നീ ബാനറുകളിൽ പ്രിയ അറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേര്‍ന്നാണ് നിർമാണം.
നെറ്റ്ഫ്ലിക്സാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ 29ന് ചിത്രം ഒടിടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിക്കുന്ന ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
1980കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സായ് അഭ്യങ്കറാണ്. സെൽവ കുമാർ എസ്.കെ ആണ് ഛായാഗ്രഹണം. എഡിറ്റിങ് - ആർ. കലൈവാണൻ, പ്രൊഡക്ഷൻ ഡിസൈൻ - ടി. മുത്തുരാജ്.
കോസ്റ്റ്യൂം ഡിസൈനർ: ശ്രുതി മഞ്ചരി, ആർട്ട് ഡയറക്ഷൻ: കണ്ണൻ എസ്, സ്റ്റണ്ട്: സ്റ്റൺ ശിവ, യു. പൃഥ്വി, കെവിൻ കുമാർ, കൊറിയോഗ്രാഫർ: രാജു സുന്ദരം, അഡീഷണൽ ഡയലോഗ്സ്: കരൺ കാർക്കി, ലിറിക്സ്: കാർത്തിക് നേത, കെ.കെ. നഗർ ഗാന ജീവ, തമിഴ്, സൗണ്ട് ഡിസൈൻ: കുനാൽ രാജൻ, പ്രൊഡക്ഷൻ സൗണ്ട് മിക്സർ: സിനോയ് ജോസഫ്, മേക്കപ്പ്: വിനോദ് സുകുമാരൻ, കോസ്റ്റ്യൂമർ: മുഹമ്മദ് സുബീർ, പ്രൊഡക്ഷൻ കൺട്രോളർ: വി. ലക്ഷ്മണൻ, വി.എഫ്.എക്സ് സൂപ്പർവൈസർ: മോനേഷ് എച്ച്., ഡി.ഐ: മാംഗോ പോസ്റ്റ്, കളറിസ്റ്റ്: ഫ്രാങ്ക്ളിൻ വി, ഡിസൈനർ: ഗോപി പ്രസന്ന.