
ഹോളിവുഡ് താരം ടോം ക്രൂസിന്റെ ഏറ്റവും പുതിയ ചിത്രം 'മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗ്' മെയ് 23നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യയില്‍ ചിത്രം മെയ് 17ന് റിലീസ് ചെയ്തിരുന്നു. ഈതന്‍ ഹണ്ട് എന്ന കഥാപാത്രത്തെയാണ് ടോം ക്രൂസ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഈ സിനിമയിലൂടെ മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസ് അവസാനിക്കുകയാണെന്ന തരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു.
എന്നാല്‍ സംവിധായകനായ ക്രിസ്റ്റഫര്‍ മക്വയര്‍ ഇത് ഫ്രാഞ്ചൈസിന്റെ അവസാനമല്ലെന്ന് വെളിപ്പെടുത്തിയിരുന്നു. അടുത്ത ഭാഗത്തിനായുള്ള ഐഡിയകള്‍ തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടോം ക്രൂസിനും ഫ്രാഞ്ചൈസ് അവസാനിപ്പിക്കാനുള്ള ആഗ്രഹമില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഏകദേശം രണ്ട് മാസം മുന്‍പാണ് 'മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗ്' തിയേറ്ററിലെത്തിയത്. അതുകൊണ്ട് തന്നെ ചിത്രം എന്ന് ഒടിടിയിലെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. പക്ഷെ ഇതിന് മുന്‍പ് റിലീസ് ചെയ്ത് 'മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കനിംഗിന്റെ' ഒടിടി റിലീസ് പോലെ തന്നെയായിരിക്കും പുതിയ ചിത്രവും സ്ട്രീം ചെയ്യാന്‍ പോകുന്നതെന്നാണ് സൂചന.
2023 ജൂണ്‍ 19നാണ് 'മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കനിംഗ്' റോമില്‍ റിലീസ് ചെയ്തത്. യുഎസില്‍ 2023 ജൂലൈ 12നും റിലീസ് ചെയ്തിരുന്നു. 2023 ഒക്ടോബറിലാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ പുറത്തിറങ്ങിയത്. ബ്ലൂറേയും ഡിവിഡിയും ഒക്ടോബര്‍ 31നും പുറത്തിറങ്ങി. 2024 ജനുവരി 25നാണ് പാരാമൗണ്ട് പ്ലസില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
അതേസമയം ഇന്ത്യയില്‍ ജിയോ ഹോട്ട്‌സ്റ്റാര്‍, സീ5, ആമസോണ്‍ പ്രൈം, ആപ്പിള്‍ ടിവി എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം ലഭ്യമായിരുന്നു. അതുകൊണ്ട് തന്നെ 'മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗിന്റെ' ഒടിടി റിലീസ് ജൂലൈ അവസാനമോ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലോ പ്രതീക്ഷിക്കാവുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രമാണ് ദി ഫൈനല്‍ റെക്കനിംഗ്. 1996ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പിന്നീട് ഏഴ് ഭാഗങ്ങളായി ചിത്രങ്ങള്‍ പുറത്തിറങ്ങി. ടോം ക്രൂസിന്റെ സാഹസിക ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തെ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാക്കിയത്.