

കൊച്ചി: മലയാളം റൊമാന്റിക് - കോമഡി - ഡ്രാമ ചിത്രം 'സ്പാ' ഡിജിറ്റൽ സ്ടീമിങ് ആരംഭിച്ചു. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇഷാൻ ഛബ്ര ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ, ആനന്ദ് ശ്രീരാജ് എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.
എഡിറ്റർ - മനോജ്, ഫൈനൽ മിക്സ് - എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് - ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ - ഷിജി പട്ടണം, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, കോസ്റ്റ്യൂം ഡിസൈൻ - സുജിത്ത് മട്ടന്നൂർ, മേക്കപ്പ് -പി.വി. ശങ്കർ, സ്റ്റണ്ട് - മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ - ആർച്ച എസ്. പാറയിൽ, ഡിഐ - ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് - സുജിത്ത്സദാശിവൻ, സ്റ്റിൽസ് - നിദാദ് കെ.എൻ, വിഎഫ്എക്സ് - മാർജാര.