മധുബാല - ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' റിലീസിനൊരുങ്ങുന്നു; തിയേറ്ററുകളിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പുതുമുഖ സംവിധായിക വർഷ വാസുദേവ് ആണ് 'ചിന്ന ചിന്ന ആസൈ'യുടെ രചനയും സംവിധാനവും
'ചിന്ന ചിന്ന ആസൈ' സെക്കൻഡ് ലുക്ക്
'ചിന്ന ചിന്ന ആസൈ' സെക്കൻഡ് ലുക്ക്
Published on
Updated on

കൊച്ചി: ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന ചിത്രം 'ചിന്ന ചിന്ന ആസൈ' റിലീസിന് ഒരുങ്ങുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രമായി മധുബാല മലയാളത്തിൽ എത്തുകയാണ്.

മധുബാലയ്‌ക്കൊപ്പം വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസിൽ ഇടം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെയാണ് ചിത്രം ഒരുങ്ങുന്നത്.

'ചിന്ന ചിന്ന ആസൈ' സെക്കൻഡ് ലുക്ക്
"ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ"; തെലുങ്ക് ചിത്രം 'നാഗബന്ധം' റിലീസ് അ‌ന്നൗൺസ്മെന്റ് പോസ്റ്റർ

നേരത്തേ പുറത്തുവന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പൂർണമായും 'വാരണാസി'യിൽ ചിത്രീകരണം പൂർത്തിയായ ചിത്രം അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും എന്നാണ് സൂചന.

'ചിന്ന ചിന്ന ആസൈ' സെക്കൻഡ് ലുക്ക്
"ഉണ്ണി മുകുന്ദൻ 'കാട്ടാളനി'ൽ ഇല്ല, ഒരു യൂണിവേഴ്സിന്റെയും ഭാഗമല്ല"; വ്യക്തമാക്കി ഉണ്ണി മുകുന്ദൻ ഫിലിംസ്

ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, എഡിറ്റർ: റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ, കൊറിയോഗ്രാഫർ: ബ്രിന്ദാ മാസ്റ്റർ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ: ബിജു പി കോശി, ഡി ഐ: ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ: ജെറി, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർറ്റിസ്റ്റ്, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, ട്രെയ്‌ലർ കട്സ്: മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, അഭിജിത്ത് അനിൽകുമാർ, ശിഖ ജോഷി, ഗോവിന്ദ് വസന്ത.

News Malayalam 24x7
newsmalayalam.com