'കമ്മട്ടം'; മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലര്‍ സീരീസുമായി സീ5

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത സീരീസില്‍ സുദേവ് നായരാണ് നായകന്‍.
kammattam web series
കമ്മട്ടം വെബ് സീരീസ് Source : IMDb
Published on

മലയാളത്തില്‍ ആദ്യ ക്രൈം ത്രില്ലര്‍ സീരീസ് അവതരിപ്പിക്കാന്‍ സീ5. ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത് സുദേവ് നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന കമ്മട്ടമാണ് പുതിയ സീരീസ്. ഓഗസ്റ്റ് 29 മുതല്‍ സീരീസ് സ്ട്രീമിംഗ് ആരംഭിക്കും. 23 ഫീറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ആറ് എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസില്‍ നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നു. സുദേവ് നായര്‍, ജിന്‍സ്, ജിയോ ബേബി, അജയ് വാസുദേവ്, അഖില്‍ കാവളയൂര്‍, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവരാണ് സീരീസിലെ അഭിനേതാക്കള്‍.

പ്ലാന്റര്‍ സാമുവല്‍ ഉമ്മന്‍ എന്ന കഥാപാത്രം ഒരു വാഹനാപകടത്തില്‍ മരിക്കുന്നതും ആ മരണം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തുകയും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമാണ് വെബ് സീരീസ് പറഞ്ഞുവെക്കുന്നത്. തൃശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കിയാണ് 'കമ്മട്ടം' ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് സീ5 നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വെബ് സീരീസ് മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

kammattam web series
യോഗി ബാബു നായകനാകുന്ന 'സന്നിധാനം പി ഒ'; ഫസ്റ്റ് ലുക്ക് പുറത്ത്

'കമ്മട്ടം'മലയാളത്തിന്റെ ആദ്യ ക്രൈം ത്രില്ലര്‍ വെബ് സീരീസ് ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുന്നത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് സീ5ന്റെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു. സീ5 ആദ്യമായി ഒരുക്കുന്ന ഒരു മലയാളം സീരീസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സുദേവ് നായര്‍ കൂട്ടിച്ചേര്‍ത്തു.

"കമ്മട്ടം പ്രേക്ഷകര്‍ക്ക് മികച്ച ഒരു ത്രില്ലിങ് ഇമോഷണല്‍ ഫീല്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്. സീരീസ് ഒരു ലളിതമായ ചിന്തയില്‍ നിന്ന് വന്ന പ്ലോട്ട് ആണ്. അത് ഇത്രയും മനോഹരമാക്കിയത് അതില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തികളും ഓരോ ഡിപ്പാര്‍ട്‌മെന്റുമാണ്. ആഗോള തലത്തില്‍ മികച്ച ഒടിടി പ്ലേറ്റ്‌ഫോമായ സീ5ല്‍ ചിത്രം റിലീസ് ആകുന്നതില്‍ അതിയായ സന്തോഷമുണ്ട്", സംവിധായകന്‍ ഷാന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com