"SAY IT", അന്ന് അത് പറയേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ? മറുപടിയുമായി പാർവതി തിരുവോത്ത്

ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടി
നടി പാർവതി തിരുവോത്ത്
നടി പാർവതി തിരുവോത്ത്
Published on
Updated on

കൊച്ചി: 'കസബ' സിനിമയുമായി ബന്ധപ്പെട്ട് നടി പാർവതി തിരുവോത്ത് നടത്തിയ വിമർശനാത്മകമായ നിരീക്ഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് അന്ന് ഇറങ്ങിയ ഒരു ചിത്രത്തെ മുന്‍നിര്‍ത്തി നടി സംസാരിച്ചത്. എന്നാല്‍ ഏതെങ്കിലും സിനിമയുടെ പേര് എടുത്തു പറഞ്ഞിരുന്നില്ല. തൊട്ടടുത്ത് ഇരുന്നിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് പാർവതിയോട് സിനിമയുടെ പേര് പറയാൻ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് മമ്മൂട്ടി-നിതിൻ രൺജി പണിക്കർ ചിത്രമായ 'കസബ'യെ ഉദാഹരിച്ച് സിനിമയിലെ സ്ത്രീ വിരുദ്ധത നടി ചൂണ്ടിക്കാട്ടിയത്. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചു. ഇന്നും അത് അടങ്ങിയിട്ടില്ല.

അന്നും ഇന്നും ഗീതു പറഞ്ഞ 'SAY IT' എന്ന വാചകമാണ് പാർവതി ഉന്നയിച്ച വിമർശനങ്ങളേക്കാൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അതൊരു ട്രോൾ മെറ്റീരിയൽ ആയി മാറി. പലപ്പോഴും ഗീതുവിനേയും പാർവതിയേയും പോലുള്ള ഡബ്ല്യൂസിസി അംഗങ്ങളെ പരിഹസിക്കാനുള്ള കീവേഡായും സൈബർ ഇടങ്ങളിൽ ഈ വാചകം ഉപയോഗിച്ചു കാണാറുണ്ട്. ഇപ്പോഴിതാ, അന്ന് അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ എന്നൊരു ചോദ്യം നടിയെ തേടിയെത്തിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടി.

"ഇല്ല" (Nope) എന്നായിരുന്നു പാർവതിയുടെ മറുപടി. 'SAY IT' എന്ന കമന്റിനും ചുട്ട മറുപടി പാർവതി നൽകുന്നുണ്ട്. ചൂളം അടിച്ച്, കൈകൾ പതിയെ ഉയർത്തി അവസാനം നടുവിരൽ ഉയർത്തിക്കാണിച്ചാണ് നടി ഈ കമന്റിനോട് പ്രതികരിച്ചത്.

പാർവതി തിരുവോത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി
പാർവതി തിരുവോത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിSource: Instagram / par_vathy
നടി പാർവതി തിരുവോത്ത്
ഗീതുവിന്റെ ലെൻസിന് എന്താണ് കുഴപ്പം? ഹാലിളകുന്നത് ആർക്ക്?

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നടി ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. 'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com