"ധുരന്ധർ പ്രൊപ്പഗാണ്ടയല്ല, സിനിമ കണ്ടവരൊക്കെ വിഡ്ഢികളാണോ?" ആദിത്യ ധറിനെ പിന്തുണച്ച് പ്രിയദർശൻ

'ഭൂത് ബംഗ്ല'യാണ് ഏറ്റവും പുതിയ പ്രിയദർശൻ ചിത്രം
സംവിധായകൻ പ്രിയദർശൻ
സംവിധായകൻ പ്രിയദർശൻ
Published on
Updated on

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' പ്രൊപ്പഗാണ്ട ചിത്രമാണെന്ന വിമർശനത്തിൽ പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. ഇന്ത്യ മുഴുവൻ സിനിമയെ അംഗീകരിക്കുമ്പോൾ ചില ആളുകളുടെ അഭിപ്രായം എന്തിന് കാര്യമാക്കണമെന്നാണ് സംവിധായകൻ ചോദിക്കുന്നത്. സിദ്ധാര്‍ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 'ധുരന്ധറി'നെയും തന്റെ ശിഷ്യനായ ആദിത്യ ധറിനെയും കുറിച്ച് പ്രിയദർശൻ സംസാരിച്ചത്.

"പ്രൊപ്പഗാണ്ട എന്നൊന്നില്ല. പ്രേക്ഷകർക്ക് മുന്നിൽ ചില കാര്യങ്ങൾ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യ മുഴുവൻ അത് അംഗീകരിക്കുമ്പോൾ ചില ആളുകളുടെ അഭിപ്രായത്തിന് എവിടെയാണ് പ്രസക്തി? ഈ സിനിമ കണ്ടവരൊക്കെ വിഡ്ഢികളാണെന്നാണോ നിങ്ങൾ പറയുന്നത്. ചില ആളുകളുടെ അഭിപ്രായമാണത്. അതങ്ങനെ വിട്ടേക്കണം. എതിരിടാൻ നിൽക്കരുത്. മറന്നേക്കണം," എന്നാണ് പ്രിയദർശൻ പറഞ്ഞത്.

സംവിധായകൻ പ്രിയദർശൻ
മഹിഷ്‌മതിയും റിവഞ്ചിൽ വീണു! ഒൻപത് വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് 'ധുരന്ധർ 2', ആശംസകൾ നേർന്ന് 'ബാഹുബലി' നിർമാതാവ്

കരിയറിന്റെ തുടക്കത്തിൽ പ്രിയദർശന്റെ സംവിധാന സഹായിയായിരുന്നു ആദിത്യ ധർ. 'ആക്രോശ്', 'തേസ്' എന്നീ ചിത്രങ്ങളിൽ ഡയലോഗ് റൈറ്ററായും പ്രവർത്തിച്ചിരുന്നു. നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ആദിത്യ ധർ മുന്നോട്ടുവന്നതെന്നാണ് പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നത്.

"ഒരിക്കൽ ഒരു വൈകുന്നേരം ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ, എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് ഞാൻ അവനോട് ചോദിച്ചു. ഡൽഹി യൂണിവേഴ്സിറ്റി ടീമിൽ നിന്ന് തന്നെ പുറത്താക്കിയെന്നും, അതിനുശേഷം എന്തുചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അവൻ പറഞ്ഞു. എന്റെ ഗർദിഷ് എന്ന സിനിമ കണ്ടുവെന്നും, ആ ചിത്രമാണ് തനിക്ക് സിനിമയിലേക്ക് വരാൻ പ്രചോദനമായതെന്നും ധർ പറഞ്ഞു," പ്രിയദർശൻ പറഞ്ഞു.

സംവിധായകൻ പ്രിയദർശൻ
'അവഞ്ചേഴ്‌സി'ന് ക്ലാഷുമായി സിഡ്‌നി സ്വീനി; ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

അതേസമയം, 'ഭൂത് ബംഗ്ല'യാണ് ഏറ്റവും പുതിയ പ്രിയദർശൻ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണിത്. ഏപ്രിൽ 10ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ബോക്സ് ഓഫീസിൽ 'ധുരന്ധർ 2' തരംഗമായി മാറിയ സാഹചര്യത്തിൽ റിലീസ് മാറ്റിയതായാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com