'വാരണാസി' സെറ്റിൽ കൊറിയോഗ്രാഫർക്ക് ഒപ്പം പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ വൈറൽ

നടിയുടെ ഫാൻ പേജിലാണ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്
കൊറിയോഗ്രാഫർ ബോസ്കോ മാർട്ടിസിന് ഒപ്പം പ്രിയങ്ക ചോപ്ര
കൊറിയോഗ്രാഫർ ബോസ്കോ മാർട്ടിസിന് ഒപ്പം പ്രിയങ്ക ചോപ്ര
Published on
Updated on

ഹൈദരാബാദ്: എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'വാരണാസി'യിലൂടെ ഇന്ത്യൻ സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി പ്രിയങ്ക ചോപ്ര. 'മന്ദാകിനി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ പ്രശസ്ത കൊറിയോഗ്രാഫർ ബോസ്കോ മാർട്ടിസിനൊപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടിയുടെ ഫാൻ പേജിലാണ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.

"വാരണാസി കൊറിയോഗ്രാഫർ ബോസ്കോ മാർട്ടിസിന് ഒപ്പം പ്രിയങ്ക," എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളിനിടെ പകർത്തിയ ചിത്രങ്ങളാണിതെന്നും ഈ അടിക്കുറുപ്പിൽ പറയുന്നു.

മഹേഷ് ബാബുവാണ് 'വാരണാസി'യിലെ നായകൻ. 'രുദ്ര' എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. 'കുംഭ' എന്ന വില്ലനായി എത്തുന്നത് മലയാളി താരം പൃഥ്വിരാജ് സുകുമാരനാണ്. ചിത്രം 2027 ഏപ്രിൽ ഏഴിന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊറിയോഗ്രാഫർ ബോസ്കോ മാർട്ടിസിന് ഒപ്പം പ്രിയങ്ക ചോപ്ര
ചലച്ചിത്രമേളകളിൽ തിളങ്ങി 'എ പ്രെഗ്‌നന്റ് വിഡോ'യും നായിക ട്വിങ്കിൾ ജോബിയും

രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാജമൗലി ഈ ചിത്രം ഒരുക്കുന്നത്. പോളിഗണിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഇത് വ്യക്തമാക്കിയിരുന്നു. "എന്റെ എല്ലാ സിനിമകളും രാമന്റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. രാമായണത്തിലെ തന്നെ ഒരു യഥാർഥ ഭാഗം എടുത്ത് ഇത്തരമൊരു രീതിയിൽ അവതരിപ്പിക്കാൻ ഈ സിനിമയിലൂടെ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്," എന്നായിരുന്നു രാജമൗലിയുടെ വാക്കുകൾ.

ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കർത്തികേയ എന്നിവരാണ് 'വാരണാസി' നിർമിക്കുന്നത്. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് 'വാരണാസി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com