ചലച്ചിത്രമേളകളിൽ തിളങ്ങി 'എ പ്രെഗ്‌നന്റ് വിഡോ'യും നായിക ട്വിങ്കിൾ ജോബിയും

ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവർത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്
'എ പ്രെഗ്‌നന്റ് വിഡോ' സിനിമ, നടി ട്വിങ്കിൾ ജോബി
'എ പ്രെഗ്‌നന്റ് വിഡോ' സിനിമ, നടി ട്വിങ്കിൾ ജോബി
Published on
Updated on

ചലച്ചിത്രമേളകളിൽ തിളങ്ങി മലയാള ചിത്രം 'എ പ്രെഗ്‌നന്റ് വിഡോ'. പുണെയിലെ ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മധ്യപ്രദേശിലെ ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ മികച്ച ഫീച്ചർ ഫിലിമിനും മികച്ച നടിക്കും ഉള്ള അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.

ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് 'എ പ്രെഗ്‌നന്റ് വിഡോ'യ്ക്കും മികച്ച നടിക്കുള്ള അവാർഡ് ട്വിങ്കിൾ ജോബിക്കും ലഭിച്ചു. വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ദേശീയ വിഭാഗത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡാണ് ചിത്രത്തിന് ലഭിച്ചത്. ഫീച്ചർ ഫിലിം നാഷണൽ കാറ്റഗറിയിൽ മികച്ച നടിക്ക് ഉള്ള അവാർഡ് നടി ട്വിങ്കിൾ ജോബിയും നേടി.

രാജസ്ഥാനിലെ ജയ്പ്പുരിൽ നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് ട്വിങ്കിൾ ജോബിക്കും മികച്ച തിരക്കഥക്ക് രാജേഷ് തില്ലങ്കേരിക്കും അവാർഡ് ലഭിച്ചിരുന്നു. കൊളംബോയിൽ നടന്ന 22ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ 2026ലും രണ്ട് അവാർഡുകൾ 'എ പ്രഗ്‌നന്റ് വിഡോ' സ്വന്തമാക്കിയിരുന്നു. മികച്ച സമൂഹിക പ്രതിബദ്ധതയുള്ള സിനിമ, മികച്ച തിരക്കഥ എന്നിവയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

'എ പ്രെഗ്‌നന്റ് വിഡോ' സിനിമ, നടി ട്വിങ്കിൾ ജോബി
'ജമീൽ ജമാലി' ഹിറ്റായി; 'ധുരന്ധർ' താരം രാകേഷ് ബേദിക്ക് ഒരു കോടി അധിക പ്രതിഫലം നൽകി നിർമാതാക്കൾ

ഉണ്ണി കെ.ആർ സംവിധാനം ചെയ്ത 'എ പ്രെഗ്‌നന്റ് വിഡോ'' 31മത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 17ാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 24ാമത് പുണെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 23ാമത് ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഒൻപതാമത് ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ, 22ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക-സിലോൺ ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവർത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൗഡ് ക്ലാപ്സ്, സൗ സിനിമാസ് എന്നിവയുടെ ബാനറിൽ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ.എസ് എന്നിവർ ചേർന്നാണ് നിർമിച്ചത്.

'എ പ്രെഗ്‌നന്റ് വിഡോ' സിനിമ, നടി ട്വിങ്കിൾ ജോബി
ജനനായകന്‍ ചോര്‍ന്ന സംഭവം; ഫിലിം എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ട്വിങ്കിൾ ജോബി നായികയായ സിനിമ അടിസ്ഥാന വിഭാഗത്തിൽപ്പെട്ട ഗർഭിണിയായ വിധവ അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥയാണ് പറയുന്നത്. ശിവൻകുട്ടി നായർ, അജീഷ് കൃഷണ, അഖില, സജിലാൽ നായർ, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി, അരവിന്ദ് സുബ്രഹ്‌മണ്യം, എ.എം. സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

തിരക്കഥ, സംഭാഷണം- രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം- സാംലാൽ പി തോമസ്, എഡിറ്റർ- സുജിർ ബാബു സുരേന്ദ്രൻ, സംഗീതം- സുധേന്ദുരാജ്, ശബ്ദമിശ്രണം- ആനന്ദ് ബാബു, കളറിസ്റ്റ്-ബിപിൻ വർമ്മ, ശബ്ദലേഖനം- ജോയ് നായർ, സൗണ്ട് എഫക്ട്‌സ്- രാജേഷ് കെ.ആർ, കലാസംവിധാനം- രതീഷ് വലിയകുളങ്ങര മേക്കപ്പ് ചീഫ്- ജയൻ പൂങ്കുളം. മേക്കപ്പ്മാൻ- സുധീഷ് ഇരുവൈകോണം. ക്യൂറേറ്റർ- രാജേഷ് കുമാർ ഏക, സബ്‌ടൈറ്റിൽസ്- വൺഇഞ്ച് ബാരിയർ, ഓഫീസ് ഹെഡ്- കലാ ബൈജു, അഡീഷണൽ സോങ് - പോളി വർഗ്ഗീസ്, ഗാനരചന-ഡോക്ടർ സുകേഷ്, തുമ്പൂർ സുബ്രഹ്‌മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം- ഭാസ്‌കർ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടർ- ബൈജു ഭാസ്‌കർ, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ ഡിസൈനർ- സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ കല്ലാർ, പിആർഒ- എ.എസ്. ദിനേശ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com