"അവിടുത്തെ വൈബ് അത്ഭുതപ്പെടുത്തി"; കൊച്ചി 'അണ്ടർറേറ്റഡ്' ആയ നഗരമെന്ന് റാഷി ഖന്ന

ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് കൊച്ചിയോടുള്ള ഇഷ്ടം താരം വെളിപ്പെടുത്തിയത്
നടി റാഷി ഖന്ന
നടി റാഷി ഖന്ന
Published on: 
Updated on: 

കൊച്ചി 'അണ്ടർറേറ്റഡ്' ആയ നഗരം എന്ന് നടി റാഷി ഖന്ന. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് കൊച്ചിയോടുള്ള തന്റെ ഇഷ്ടം താരം വെളിപ്പെടുത്തിയത്. റാഷിയുടെ അഭിപ്രായത്തിൽ ഏതാണ് ഏറ്റവും 'അണ്ടർറേറ്റഡ് ആയ സിറ്റി' എന്നായിരുന്നു ഒരു ഫോളോവറിന്റെ ചോദ്യം. ഇതിനോട് പ്രതികരിക്കുകയായിരുന്നു നടി.

"എനിക്ക് തോന്നുന്നത് കൊച്ചിയാണ് ഏറ്റവും അഡർറേറ്റഡ് ആയ നഗരം. 'ഭ്രമം' എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ എത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷവും സിറ്റിയുടെ വൈബും എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ചരിത്രം, കല, ഭക്ഷണം, സമകാലീന സംസ്‌കാരം എന്നിവയെത്ര അനായാസമാണ് കൊച്ചി ഇഴചേർത്തുനിർത്തുന്നത് എന്നത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. നല്ല ഭക്ഷണവും മനോഹരമായ സംഗീതവും ശാന്തവുമായ അന്തരീക്ഷവുമുള്ള മനോഹരമായ ചെറിയ കഫേകൾ അവിടെയുണ്ട്. അധികം ആഡംബരങ്ങളൊന്നുമില്ലാതെ തന്നെ അതിനൊരു വേറിട്ട വ്യക്തിത്വമുണ്ട്, അവിടെ ചെലവഴിച്ച സമയം ഞാൻ ശരിക്കും ആസ്വദിച്ചു," റാഷി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

റാഷി ഖന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
റാഷി ഖന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

റാഷി ഖന്ന നായികയായ ആദ്യ മലയാളം ചിത്രമാണ് 'ഭ്രമം'. ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകൻ. ഉണ്ണി മുകുന്ദന്‍, മമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡ് ചിത്രം 'അന്ധാധുനി'ന്റെ റീമേക്കായിരുന്നു ഈ ചിത്രം.

നടി റാഷി ഖന്ന
പ്രേക്ഷകരിലുള്ള കാർത്തിക് സുബ്ബരാജിന്റെ വിശ്വാസമാണ് 'ഡൊറോത്തി'; 'ഫോബിയ' കൊണ്ടത് തകർക്കരുത്

അതേസമയം, രജനികാന്ത് ചിത്രം 'ധർമനാ'ണ് റാഷിയുടെ പുതിയ ചിത്രം. 'ധർമൻ' ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 'ഓ മൈ കടവുളെ', 'ഡ്രാഗൺ' എന്നീ സിനിമകളിലൂടെ പ്രശസ്തനായ അശ്വന്ത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രത്തിന്റെ നിര്‍മാണം. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.

News Malayalam 24x7
newsmalayalam.com