ഇവിടെ എന്തും പോകും ; THE OG RAHUL RAJ

മലയാള സിനിമയുടെ കൾച്ചറൽ ഐക്കണുകളിൽ ഒരാളായ മോഹൻലാൽ നിറഞ്ഞാടി പ്രേക്ഷകർ കണ്ട ചിത്രങ്ങളിൽ ഒന്നാണ് ചോട്ടാ മുംബൈ. ആ ചിത്രത്തിലെ പാട്ടുകൾക്കും അത്രത്തോളം പ്രാധാന്യം ഉണ്ടായിരുന്നു. 'ചോട്ടാ മുംബൈ', 'തല' സോങ് എന്നിവയെല്ലാം ഇന്നും കൊച്ചി കാർണിവൽ ഐക്കൺ ഗാനങ്ങളാണ്. അതിന്റെ ഏറ്റവും വലിയ ഇംപാക്ട് ജനങ്ങൾക്ക് മനസ്സിലായത് 2025-ൽ അത് റീ-റിലീസ് ആയപ്പോഴാണ്.
rahul raj
rahul raj news malayalam
Published on: 
Updated on: 

സിനിമയിലെത്തി 19 വർഷങ്ങൾ. ചെയ്തത് മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ. അതിൽ മിക്ക പാട്ടുകളും വർഷങ്ങൾ കഴിഞ്ഞിട്ടും എവർഗ്രീൻ ആണ്. അതോടൊപ്പം, ഇന്നും തിയേറ്ററുകളെ ഇളക്കിമറിക്കാൻ കെൽപ്പുള്ളതാണെന്ന് വീണ്ടും തെളിയിച്ച ട്രാക്കുകൾ. ബാച്ചിലർ പാർട്ടി വീണ്ടും കാണുമ്പോൾ തിയേറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ കൈയടിച്ച രണ്ട് മൊമെന്റുകളാണുള്ളത്. ആ രണ്ട് മൊമെന്റിലെയും കോമൺ പോയിന്റ് ഒരു മ്യൂസിക് ഡയറക്ടർ ആയിരുന്നു—ദി വൺ ആൻഡ് ഒൺലി രാഹുൽ രാജ്.

കൊച്ചിയുടെ പൾസ് അറിയാവുന്ന എറണാകുളംകാരൻ. ആറാം വയസ്സിൽ തുടങ്ങിയ സംഗീത പഠനം. പിന്നീട് ഐടി എൻജിനീയറായി. ബാംഗ്ലൂർ താണ്ടി ചെന്നെത്തിയത് ലണ്ടനിലാണ്. അവിടെയാണ് മ്യൂസിക് കരിയറിലെ പ്രധാന ടേണിംഗ് പോയിന്റ് ഉണ്ടാകുന്നത്. ഇലക്ട്രോണിക് മ്യൂസിക് പ്രൊഡക്ഷനിൽ രാഹുൽ രാജ് ട്രെയിൻഡ് ആവുന്നതും ഇതേ കാലയളവിലാണ്.

rahul raj
പാട്ടുകൾ 'OG ' തന്നെ ; അമൽ നീരദ് ഫാൻസിന്റെ സ്വന്തം 'ബാച്ച്ലർ പാർട്ടി'

പിന്നീട് ഇന്ത്യയിലേക്കുള്ള മടക്കം. ചെറുതും വലുതുമായ ജിംഗിളുകൾ ചെയ്താണ് മ്യൂസിക് ഇൻഡസ്ട്രിയിലേക്ക് രാഹുൽ രാജിന്റെ കടന്നുവരവ്. അവിടുന്ന് അങ്ങനെ ആദ്യ സിനിമയും സംഭവിക്കുന്നു—ചിത്രം 'ചോട്ടാ മുംബൈ'.

മലയാള സിനിമയുടെ കൾച്ചറൽ ഐക്കണുകളിൽ ഒരാളായ മോഹൻലാൽ നിറഞ്ഞാടി പ്രേക്ഷകർ കണ്ട ചിത്രങ്ങളിൽ ഒന്നാണ് ചോട്ടാ മുംബൈ. ആ ചിത്രത്തിലെ പാട്ടുകൾക്കും അത്രത്തോളം പ്രാധാന്യം ഉണ്ടായിരുന്നു. 'ചോട്ടാ മുംബൈ', 'തല' സോങ് എന്നിവയെല്ലാം ഇന്നും കൊച്ചി കാർണിവൽ ഐക്കൺ ഗാനങ്ങളാണ്. അതിന്റെ ഏറ്റവും വലിയ ഇംപാക്ട് ജനങ്ങൾക്ക് മനസ്സിലായത് 2025-ൽ അത് റീ-റിലീസ് ആയപ്പോഴാണ്.

തൊട്ടടുത്ത വർഷം ഇറങ്ങിയ 'അണ്ണൻ തമ്പി'യും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. ആദ്യ മൂന്ന് ചിത്രങ്ങളും ഇൻഡസ്ട്രിയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ എന്നീ മൂന്ന് താരങ്ങളെ വെച്ച് ചെയ്യാൻ സാധിച്ചു എന്ന അപൂർവ്വ നേട്ടവും രാഹുൽ രാജിനുണ്ട്.

പിന്നീട് ആസിഫ് അലി ചിത്രമായ 'ഋതു'വിന് ആദ്യത്തെ കേരള സ്റ്റേറ്റ് ഫിലിം അവാർഡും ലഭിച്ചു. അവിടുന്ന് രാഹുൽ രാജ് വളരെ തിരക്കേറിയ സംഗീത സംവിധായകനായി മാറുകയായിരുന്നു. അവിടുന്ന് അങ്ങോട്ട് ഒട്ടനവധി സിനിമകൾ—ചെറുതും വലുതുമായ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി രാഹുൽ രാജ്. ഇതിൽ പ്രധാനമായിട്ടും എടുത്തു പറയേണ്ട ഒട്ടനവധി മികച്ച ഗാനങ്ങളും പിറന്നു.

rahul raj
'ബാച്ച്‌ലർ പാർട്ടി' ഒഴിവാക്കാമായിരുന്നു, ജീവനില്ലാത്ത സ്പിരിച്വൽ സീക്വൽ; BACHELOR PARTY D'EUX REVIEW

'കോഹിനൂർ', 'കസബ', 'ഐഡി', 'എസ്രാ', 'സ്റ്റൈൽ', 'ബി ടെക്' എന്നീ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷേ സിനിമകളേക്കാൾ കൂടുതൽ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു എന്ന് പറഞ്ഞാലും തെറ്റില്ല.

രാഹുൽ രാജിനെ ഏറ്റവും വ്യത്യസ്തമാക്കുന്നത് വെർസറ്റാലിറ്റി ആണ്. പാട്ട് ഏത് ജോണറിൽ ആണെങ്കിലും അതിന്റെ പീക്കിൽ എത്തിക്കാൻ രാഹുൽ രാജിന് എപ്പോഴും പറ്റാറുണ്ട്. 'തല'യുടെ വിളയാട്ടം അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഒരു പീക്ക് ഫാൻ ബോയ് സംഭവം ആണെങ്കിലും, ഒരു മെലഡി ആണെങ്കിലും, അൺകൺവെൻഷണൽ പാട്ടുകൾ ആണെങ്കിലും ഇവിടെ എല്ലാം പോകും. അതിന് ഏറ്റവും വലിയ ഉദാഹരണം 'ബാച്ചിലർ പാർട്ടി' തന്നെയാണ്. സിനിമയിലെ പല ജോണറുകളിലെയും പാട്ടുകൾ ഇന്നും ആരാധകർക്ക് ഫേവറിറ്റ് ആണ്.

ഒരു സംഗീത സംവിധായകന്റെ ഏറ്റവും വലിയ വിജയം കാലങ്ങളോളം അയാളുടെ പാട്ടുകൾ സഞ്ചരിക്കുന്നത് തന്നെയാണ്. രാഹുൽ രാജിന്റെ പാട്ടുകൾ എക്കാലവും തിയേറ്റർ മെറ്റീരിയൽ തന്നെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാകുന്നു 'ബാച്ചിലർ പാർട്ടി'. ആ ട്യൂൺ കേൾക്കുമ്പോൾ, ആ പാട്ടിന്റെ വരികൾ കേൾക്കുമ്പോൾ തിയേറ്ററിൽ ഉണ്ടാകുന്ന ഓളം തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവും. ചോട്ടാ മുംബൈയിൽ കണ്ടത് സാമ്പിൾ മാത്രമായിരുന്നു; ബാച്ചിലർ പാർട്ടിയിൽ കണ്ടത് അതിന് മറ്റൊരു ഉദാഹരണവും.