ഇങ്ങനെ ഒരു ഫ്രെയിം വന്നാൽ...! 'ജയിലർ 2'വിൽ രജനിക്കും മോഹൻലാലിനും ഒപ്പം ഷാരൂഖും ഉണ്ടാകുമോ?

മോഹൻലാലിന്റെ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീൻ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ സംസാരവിഷയം
'ജയിലർ 2' ഫാൻ മേഡ് ചിത്രം
'ജയിലർ 2' ഫാൻ മേഡ് ചിത്രംSource: X
Published on
Updated on

കൊച്ചി: രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കിയ 'ജയിലർ' ബോക്സ് ഓഫീസിൽ കോളിളക്കമുണ്ടാക്കിയ സിനിമയാണ്. പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായ സിനിമയുടെ രണ്ടാം ഭാഗം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുകയാണ്. ഇപ്പോഴിതാ, മോഹൻലാലിന്റെ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീൻ പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ സംസാരവിഷയം.

രജനികാന്തിനൊപ്പം മോഹൻലാൽ, ഷാരൂഖ് ഖാൻ, ശിവരാജ് കുമാർ എന്നിവർ അണിനിരക്കുന്ന എഐ നിർമിത ചിത്രങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ഇത്തരം ഒരു ഫ്രെയിം ബിഗ് സ്ക്രീനിൽ കിട്ടിയിരുന്നെങ്കിൽ' എന്ന അടിക്കുറിപ്പുള്ള ഒരു പോസ്റ്റാണ് ജിഷാദ് ഷംസുദ്ദീൻ പങ്കുവച്ചിരിക്കുന്നത്. ഒപ്പം 'കണ്ടിപ്പാ ഇറുക്കും' എന്നും കുറിച്ചിട്ടുണ്ട്. ഇത് 'ജയിലർ 2'വിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒരുമിക്കുന്നു എന്നതിന്റെ സൂചനയായിട്ടാണ് ആരാധകർ കാണുന്നത്. 'ജയിലറി'ൽ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂം തയ്യാറാക്കിയത് ജിഷാദായിരുന്നു. 'ജയിലർ 2'വിലും ജിഷാദാണ് മോഹൻലാലിന്റെ സ്റ്റൈലിസ്റ്റ്.

'ജയിലർ 2' ഫാൻ മേഡ് ചിത്രം
46 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡ് സൃഷ്ടിച്ച് 'പെദ്ധി'യിലെ ഗാനം; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 30ന്

അടുത്തിടെ ഒരു ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, 'ജയിലർ 2'വിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിഥുൻ ചക്രവർത്തി ഷാരൂഖ് ഖാൻ ചിത്രത്തിലുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അങ്ങനെയെങ്കിൽ, ഷാരൂഖ് ഖാനും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമാകും 'ജയിലർ 2'.

'ജയിലർ 2' ഫാൻ മേഡ് ചിത്രം
ഭാര്യയ്‌ക്കും മക്കൾക്കും 250 കോടി ജീവനാംശം; വിജയ്-സംഗീത വിവാഹ മോചന കേസ് ഒത്തുതീർപ്പിലേക്ക്?

2023ൽ റിലീസ് ആയ 'ജയിലറി'ൽ രജനികാന്തിനെ കൂടാതെ രമ്യാ കൃഷ്ണൻ, വിനായകൻ, തമന്ന ഭാട്ടിയ, സുനിൽ, വസന്ത് രവി, യോഗി ബാബു, മിർണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്‌റോഫ് എന്നിവരുടെ അതിഥി വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ജയിലർ 2'വിൽ രജനികാന്തിനും രമ്യാ കൃഷ്ണനും ഒപ്പം മോഹൻലാലും ശിവ രാജ്കുമാറും തങ്ങളുടെ കഥാപാത്രങ്ങളായി വീണ്ടും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം വിദ്യാ ബാലൻ, വിജയ് സേതുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഷാരൂഖ് ഖാനും ചിത്രത്തിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ജൂൺ 12നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com