"മരിക്കാനുള്ള സാധ്യത 30 ശതമാനമായിരുന്നു, കരാർ ഒപ്പിട്ട സിനിമകൾ വേണ്ടെന്നു വച്ചു"; രോഗകാലത്തെപ്പറ്റി റാണ ദഗുബതി

വൃക്ക സ്തംഭനവും ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിച്ച നടൻ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു
തെലുങ്ക് നടൻ റാണ ദഗുബതി
തെലുങ്ക് നടൻ റാണ ദഗുബതിSource: X
Published on
Updated on

കൊച്ചി: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി മനസുതുറന്ന് തെലുങ്ക് നടനും നിർമാതാവുമായ റാണ ദഗുബതി. 'ബാഹുബലി 2' വലിയ വിജയമായതിന് പിന്നാലെയാണ് റാണയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. വൃക്ക സ്തംഭനവും ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിച്ച നടൻ യുഎസിൽ പോയി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

കോർണിയ മാറ്റിവയ്ക്കൽ, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങി ഒട്ടേറെ ചികിത്സകൾക്കാണ് റാണ വിധേയനായത്. "രക്തസമ്മർദവും ഹൃദയത്തിന് ചുറ്റും കാൽസിഫിക്കേഷനും ഉണ്ടായിരുന്നു. വൃക്കകൾ തകരാറിലായി. ഇതെല്ലാം ചേർന്ന് പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ ഉള്ള 70 ശതമാനം സാധ്യതയും മരിക്കാനുള്ള 30 ശതമാനം സാധ്യതയുമുണ്ടായിരുന്നു," റാണ പറയുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് ശാരീരികമായി വന്ന വലിയ മാറ്റങ്ങൾ കാരണം കരാർ ഒപ്പിട്ടിരുന്ന പല ചിത്രങ്ങളിൽ നിന്നും പിന്മാറേണ്ടി വന്നതായും അഡ്വാൻസ് വാങ്ങിയ തുക തിരികെ നൽകിയെന്നും നടൻ വെളിപ്പെടുത്തി. അതിൽ ഒന്ന് ഒരു ഗുസ്തിക്കാരനെപ്പറ്റിയുള്ള കഥയായിരുന്നു. ആ സമയത്ത് കരിയറിനേക്കാളും രൂപത്തിനേക്കാളും ഉപരിയായി ജീവൻ നിലനിർത്തുന്നതിനാണ് താൻ മുൻഗണന നൽകിയതെന്ന് റാണ പറഞ്ഞു. റിയ ചക്രവർത്തിയുടെ 'ചാപ്റ്റർ 2' എന്ന പോഡ്കാസ്റ്റിലാണ് ചികിത്സാ കാലത്ത് താൻ അനുഭവിച്ച ബുദ്ധിമുട്ടകളെപ്പറ്റി നടൻ മനസുതുറന്നത്.

തെലുങ്ക് നടൻ റാണ ദഗുബതി
'എമ്പുരാനേ' സ്റ്റൈൽ പാട്ടുകളിൽ നിന്ന് 'മജക്കോ മല്ലിക'യിലേക്ക്; ആനന്ദ് ശ്രീരാജ് അഭിമുഖം

"കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയ്ക്ക് വേണ്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്തു. രോഗം സ്ഥിരീകരിച്ചപ്പോൾ അതൊരു വലിയ ആഘാതമായിരുന്നു. നമുക്ക് ഒന്നും സംഭവിക്കില്ലെന്നാണ് നമ്മൾ സാധാരണയായി എല്ലാ ദിവസവും ചിന്തിക്കാറുള്ളത്. ഇങ്ങനെ ഒന്നും പ്രതീക്ഷിക്കുന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം, 'എന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാം' എന്ന് ഞാൻ ആദ്യമായി ചിന്തിച്ചത് അപ്പോഴാണ്. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ സുഖമില്ലാതിരിക്കുമ്പോൾ എങ്ങനെ തോന്നുമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ നിങ്ങൾക്ക് അറിയാം. എന്നാൽ ഇത് നിങ്ങൾക്ക് തന്നെ സംഭവിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയില്ല. എനിക്ക് എന്റെ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. ," റാണ പറയുന്നു. പ്രയാസമേറിയ യാത്രയായിരുന്നുവെന്നും മാസങ്ങളോളം ഉപ്പില്ലാത്ത ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും റാണ കൂട്ടിച്ചേർത്തു.

ചികിത്സാ വേളയിൽ സുഹൃത്തും നടനുമായ വരുൺ തേജിനെ കണ്ടപ്പോൾ ഉണ്ടായ അനുഭവവും റാണ ദഗുബതി പങ്കുവച്ചു. വരുൺ തേജിനെ കണ്ടപ്പോൾ തന്റെ പഴയ രൂപം ഓർമ വന്നുവെന്നും നടൻ തമാശയായി പറഞ്ഞു.

തെലുങ്ക് നടൻ റാണ ദഗുബതി
ഞെട്ടാൻ റെഡി ആയിക്കോ! ഗീതു മോഹൻദാസ് -യഷ് ചിത്രം 'ടോക്സിക്' ടീസർ ഫെബ്രുവരി 20ന്

'പരാശക്തി' എന്ന സുധ കൊങ്കര ചിത്രത്തിൽ അതിഥി വേഷത്തിൽ റാണ ദഗുബതി എത്തിയിരുന്നു. ദുൽഖർ സൽമാൻ, സമുദ്രകനി എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'കാന്ത'യിലാണ് ഒരു സുപ്രാധന വേഷത്തിൽ റാണ ഒടുവിൽ അഭിനയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com