

തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയെ പുതിയ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുത്തു. നിയമന ഉത്തരവ് ഇന്നിറങ്ങും.
വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് സ്ഥാനം ഒഴിഞ്ഞിരുന്നു. പകരം വൈസ് ചെയര്‍മാന്‍ നടന്‍ പ്രേംകുമാറിനായിരുന്നു താത്കാലിക ചുമതല നല്‍കിയിരുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുമെന്നാണ് വിവരം.