ബോഡി ഗാർഡ് ശ്രദ്ധിച്ചില്ല, വാതിൽ ചെന്നിടിച്ചത് റിഹാനയുടെ ശരീരത്തിൽ; ഗായികയുടെ രസകരമായ പ്രതികരണം വൈറലാകുന്നു

ന്യൂയോർക്ക് സിറ്റിയിലെ ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് സംഭവം
പോപ്പ് ഗായിക റിഹാന
പോപ്പ് ഗായിക റിഹാനSource: X
Published on
Updated on

ഏത് പ്രതിസന്ധിയേയും കൂളായി നേരിടുന്ന ആളാണ് പ്രശസ്ത പോപ്പ് ഗായിക റിഹാന. പോപ്പ് താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. റിഹാനയുടെ ശരീരത്തിലേക്ക് വാതിൽ വന്നിടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിലെ ഫോർ സീസൺസ് ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് സംഭവം.

ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ മുന്നിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് വാതിൽ പിടിക്കാതെ മുന്നോട്ട് പോയതോടെ വാതിൽ റിഹാനയുടെ മുഖത്തേക്ക് അടയുകയായിരുന്നു. എന്നാൽ, ഇതൊന്നും ഗ്രാമി ജേതാവ് കാര്യമാക്കിയില്ല. വളരെ കൂളായിട്ടാണ് താരം ഇതിനോട് പ്രതികരിച്ചത്. ഒരു നിമിഷം അവിടെ നിന്നുപോയ റിഹാന, "എന്ത് മാന്യനാണ് നിങ്ങൾ" എന്ന് കളിയായി പറഞ്ഞുകൊണ്ട് ചിരിക്കുകയായിരുന്നു. ഇതിന് ശേഷം താരം കാറിൽ കയറി പോകുകയും ചെയ്തു.

പോപ്പ് ഗായിക റിഹാന
രൺവീർ സിംഗിന്റെ 'ധുരന്ധർ ദ റിവഞ്ച്' ടീസറിന് 'എ' സർട്ടിഫിക്കറ്റ്; റിലീസ് മാർച്ചിൽ

റിഹാനയുടെ പങ്കാളിയായ എസാപ് റോക്കിയുടെ പുതിയ ആൽബം, 'ഡോൺഡ് ബി ഡംബ്', പുറത്തിറങ്ങിയ ദിവസം തന്നെയാണ് ഈ സംഭവം നടന്നത്. റോക്കിയുടെ നാലാമത്തെ ആൽബമാണിത്. ആൽബം റിലീസിന് പിന്നാലെ സാറ്റർഡേ നൈറ്റ് ലൈവിൽ അതിഥിയായും റോക്കി എത്തിയിരുന്നു. ശേഷം ഒരു പാർട്ടിയിലും താരദമ്പതികൾ പങ്കെടുത്തു.

പോപ്പ് ഗായിക റിഹാന
തെലുങ്കിലും തിളങ്ങി അനശ്വര രാജൻ; 'ചാംപ്യൻ' ഒടിടിയിലേക്ക്

റിഹാനയ്ക്കും റോക്കിക്കും മൂന്ന് മക്കളാണുള്ളത്. തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് റിഹാനയോട് റോക്കി അടുത്തിടെ നന്ദി പറഞ്ഞിരുന്നു. തന്റെ അമ്മയാണ് റിഹാനയെ പ്രണയിക്കാൻ തനിക്ക് പ്രേരണ നൽകിയതെന്നും താരം ദ ന്യൂയോർക്ക് ടൈംസ് പോപ്പ്കാസ്റ്റിൽ വെളിപ്പെടുത്തി. താൻ നാലാമതൊരു കുഞ്ഞിനെക്കുറിച്ച് കൂടി ചിന്തിക്കുന്നുണ്ടെന്ന് റിഹാനയും അടുത്തിടെ സൂചിപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com