"ആ ബിക്കിനി ചിത്രങ്ങൾ എന്റേതല്ല, വ്യാജം"; സൈബർ സെല്ലിൽ പരാതി നൽകി രുക്മിണി വസന്ത്

ചിത്രങ്ങൾ ഡീപ് ഫേക്ക് ഉപയോഗിച്ച് നിർമിച്ചതാണെന്ന് രുക്മിണി വസന്ത്
നടി രുക്മിണി വസന്ത്
നടി രുക്മിണി വസന്ത്Source: Instagram / rukmini_vasanth
Published on
Updated on

'സപ്തസാഗര ദാച്ചെ യെല്ലോ', 'കാന്താര ചാപ്റ്റർ വൺ' എന്നീ കന്നഡ ചിത്രങ്ങളിലൂടെ ഏവരുടേയും പ്രിയങ്കരിയായി മാറിയ നടിയാണ് രുക്മിണി വസന്ത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടിയുടേത് എന്ന തരത്തിൽ ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ ഡീപ് ഫേക്ക് ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമാക്കിയ രുക്മിണി സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിന് പരാതി നൽകി.

"എന്റേതെന്ന തരത്തിൽ ഓൺലൈനിൽ പ്രചരിക്കുന്ന, ചില എഐ നിർമിത ചിത്രങ്ങൾ എന്റെയും എന്റെ ടീമിന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങൾ പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിൽ കൃത്രിമമായി നിർമിച്ച ഉള്ളടക്കങ്ങൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയും സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്. ഞങ്ങൾ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ ചിത്രങ്ങൾ നിർമിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ ആവശ്യമായ നിയമനടപടികളും സൈബർ ക്രൈം ആക്ഷനുകളും ആരംഭിക്കുകയാണ്. ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും അതുമായി സഹകരിക്കുന്നതിൽ നിന്നും എല്ലാവരും ദയവായി പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു," എന്നാണ് രുക്മിണി പ്രസ്താവനയിൽ പറയുന്നത്.

നടി രുക്മിണി വസന്ത്
നിതീഷിന്റെ വേറിട്ട മമ്മൂട്ടി ചിത്രത്തിനായി ആരാധകർ വെയിറ്റിങ്; അപ്ഡേറ്റ് പുറത്ത്

'സ്വിമ്മിങ് പൂളിൽ രുക്മിണി വസന്തിന്റെ ബിക്കിനി ഫോട്ടോഷൂട്ട്' എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ ഈ വ്യാജ ചിത്രങ്ങൾ പ്രചരിച്ചത്. നിരവധി പേരാണ് ഇത് യഥാർഥമാണെന്ന തരത്തിൽ പങ്കുവയ്ക്കുന്നത്. ചിത്രങ്ങൾ വൈറലായതോടെ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ നടി തീരുമാനിക്കുകയായിരുന്നു.

നടി രുക്മിണി വസന്ത്
"ഇതാണോ ഭരതനാട്യം"; അനന്യ പാണ്ഡേയുടെ നൃത്തത്തിന് ട്രോൾ വർഷം

ഋഷഭ് ഷെട്ടി ഒരുക്കിയ 'കാന്താര ചാപ്റ്റർ വൺ എ ലെജൻഡ് ' എന്ന സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കനകവതി എന്ന വില്ലൻ കഥാപാത്രം നടിക്ക് പാൻ ഇന്ത്യൻ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. യഷ് നായകനായ ഗീതുമോഹൻദാസ് ചിത്രം 'ടോക്സിക്', ജൂനിയർ എൻടിആറിന്റെ 'ഡ്രാഗൺ' എന്നിവയാണ് രുക്മിണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

News Malayalam 24x7
newsmalayalam.com