

നടി സമാന്ത റൂത്ത് പ്രഭുവും സോണി ലിവ് തമിഴും ഒന്നിക്കുന്നു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ സംരംഭത്തിനായാണ് ഇരുവരും കൈകോർക്കുന്നതെന്നാണ് സൂചന. ഈ പ്രോജക്ടിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വലിയൊരു പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സോണി ലിവ് തമിഴ് അറിയിച്ചിരിക്കുന്നത്.
2026ൽ പുതിയ തുടക്കങ്ങളും വ്യത്യസ്തവും സൃഷ്ടിപരവുമായ പരീക്ഷണങ്ങളും ഏറ്റെടുത്ത സാമന്ത, തന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ അധ്യായത്തിന് തുടക്കമിടാനൊരുങ്ങുകയാണ്. ധീരമായ തീരുമാനങ്ങളിലൂടെയും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളിലൂടെയും എന്നും ശ്രദ്ധ നേടിയിട്ടുള്ള താരത്തിന്റെ പുതിയ നീക്കവും ഇതിനോടകം തന്നെ ആരാധകർക്കിടയിൽ കൗതുകമുണർത്തിയിരിക്കുകയാണ്.
സമാന്തയുടെ താരമൂല്യവും മികച്ച കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലുള്ള സോണി ലിവിന്റെ പ്രതിബദ്ധതയും ചേരുന്ന ഈ സഹകരണം വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നത്. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
“മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും പുതിയ തുടക്കങ്ങളെ സ്വാഗതം ചെയ്യാനും ഈ വർഷം എന്നെ പഠിപ്പിച്ചു. സോണി ലിവ് തമിഴിനൊപ്പം ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങൾ വളരെ ആവേശകരമായ ഒന്നിനുവേണ്ടി പ്രവർത്തിക്കുകയാണ്. അത് ഉടൻ എല്ലാവരുമായി പങ്കുവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” സോണി ലിവ് തമിഴുമായി സഹകരിക്കുന്നതിനെക്കുറിച്ച് സമാന്ത റൂത്ത് പ്രഭു പറഞ്ഞു.