'ക്ലാഷ്' ഓണം! ബിഗ് ബജറ്റ് ചിത്രങ്ങളുമായി താരങ്ങൾ; അരങ്ങേറ്റം കുറിക്കാൻ വിസ്മയ മോഹൻലാൽ

ഓണം ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും ഇത്തവണ തിയേറ്ററുകളിലുണ്ടാകും
'ക്ലാഷ്' ഓണം! ബിഗ് ബജറ്റ് ചിത്രങ്ങളുമായി താരങ്ങൾ; അരങ്ങേറ്റം കുറിക്കാൻ വിസ്മയ മോഹൻലാൽ
Published on
Updated on

സൂപ്പർ താര ചിത്രങ്ങളുടെ ക്ലാഷ് റിലീസ് അടുത്തിടെയായി മലയാളത്തിൽ അപൂർവമായിട്ടാണ് സംഭവിക്കുന്നത്. എന്നാൽ, ഈ ഓണത്തിന് ആ കഥ മാറുകയാണ്. കൈനിറയെ ചിത്രങ്ങളാണ് ഇത്തവണ ഓഗസ്റ്റ് മാസം തിയേറ്ററുകളിലേക്ക് എത്തുന്നത്. അതിൽ രണ്ട് സിനിമകൾ പുറത്തിറങ്ങുന്നത് ഒരേ ദിവസം. രണ്ടും ആക്ഷൻ ത്രില്ലറുകൾ. ഒന്നിൽ നായകൻ പൃഥ്വിരാജ് എങ്കിൽ അടുത്തതിൽ ദുൽഖർ സൽമാൻ. ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും പഴങ്കഥയാകുമെന്ന് ഉറപ്പ്.

ആക്ഷൻ പടങ്ങൾ മാത്രമല്ല, റൊമാന്റിക് കോമഡി, ഫാമിലി ഡ്രാമ ഫ്ലേവറുകളുള്ള ചിത്രങ്ങളും റിലീസുകളിൽ ഉൾപ്പെടുന്നുണ്ട്. അതായത് ഓണം ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും ഇത്തവണ തിയേറ്ററുകളിലുണ്ടാകുമെന്ന് സാരം.

ഖലീഫ

ഖലീഫ
ഖലീഫ

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ' ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട റിലീസുകളിൽ ഒന്നാണ്. മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാലിന്റെ കാമിയോ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം തിയേറ്ററുകളിൽ ആളെ കയറ്റാൻ ഒരു മലയാള ചിത്രത്തിന് മറ്റെന്തു വേണം!

സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന 'ഖലീഫ'യിൽ ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണെന്നാണ് റിപ്പോർട്ടുകൾ.

റിലീസ് തീയതി: ഓഗസ്റ്റ് 20

'ക്ലാഷ്' ഓണം! ബിഗ് ബജറ്റ് ചിത്രങ്ങളുമായി താരങ്ങൾ; അരങ്ങേറ്റം കുറിക്കാൻ വിസ്മയ മോഹൻലാൽ
'JUST & T MARRIED'; പോപ്പ് ക്വീൻ ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെല്‍സിയും വിവാഹിതരായി

ഐ ആം ഗെയിം

'ഐ ആം ഗെയിം' പോസ്റ്റർ
'ഐ ആം ഗെയിം' പോസ്റ്റർ

പൃഥ്വിരാജ് ചിത്രവുമായി ക്ലാഷ് റിലീസ് വച്ചിരിക്കുന്നത് അത്ര ചെറിയൊരു പടമല്ല. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം - 'ഐ ആം ഗെയിം'. ദുൽഖർ നായകനാകുന്ന ഒരു മലയാള ചിത്രത്തിനായുള്ള മൂന്ന് വർഷം നീണ്ട കാത്തിരിപ്പിനാണ് ഈ നഹാസ് ഹിദായത്ത് ചിത്രത്തിലൂടെ അവസാനമാകുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണിത്. . വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. സംഘട്ടനം അൻപറിവ്‌ മാസ്റ്റേഴ്സ്.

റിലീസ് തീയതി: ഓഗസ്റ്റ് 20

'ക്ലാഷ്' ഓണം! ബിഗ് ബജറ്റ് ചിത്രങ്ങളുമായി താരങ്ങൾ; അരങ്ങേറ്റം കുറിക്കാൻ വിസ്മയ മോഹൻലാൽ
പേടിപ്പിക്കുന്ന 'ഗ്രാനി'; ഞെട്ടിച്ച് കെ.പി.എ.സി ലീല

ബെത്‌ലഹേം കുടുംബ യൂണിറ്റ്

തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം 'സർവം മായ'യിലൂടെ തന്റെ കം ബാക്ക് അറിയിച്ച നിവിൻ പോളി ഓണം കളറാക്കാൻ എത്തുന്നത് 'പ്രേമലു' ടീമിനൊപ്പമാണ്. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ.ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. മമിത ബൈജുവാണ് നായിക.

'ലവ്, ലാഫ്റ്റർ, ഓണം'- അതാണ് തങ്ങളുടെ പ്ലാൻ എന്ന് ഗിരീഷ് എഡിയുടെ സംഘവും വ്യക്തമാക്കി കഴിഞ്ഞു.

റിലീസ് തീയതി: ഓഗസ്റ്റ്

'ക്ലാഷ്' ഓണം! ബിഗ് ബജറ്റ് ചിത്രങ്ങളുമായി താരങ്ങൾ; അരങ്ങേറ്റം കുറിക്കാൻ വിസ്മയ മോഹൻലാൽ
ലാലേട്ടനൊപ്പം പോത്തേട്ടൻ! 'നെടുങ്കണ്ടം മിറാക്കിൾ' പ്രഖ്യാപിച്ചു

തുടക്കം

വിസ്മയ മോഹൻലാൽ നായികയാകുന്ന ആദ്യ ചിത്രം. അതു തന്നെയാണ് 'തുടക്കം' എന്ന ജൂഡ് ആന്തണി ജോസഫ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഒരു ഫാമിലി ഡ്രാമയാണ് ചിത്രം എന്നാണ് സിനിമയുടേതായി ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾ നൽകുന്ന സൂചന. ആശിർവാദ് സിനിമാസ് ആണ് 'തുടക്കം' നിർമിച്ചിരിക്കുന്നത്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചാൽ ഓഗസ്റ്റ് റിലീസുകളിൽ 'തുടക്കം' ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറാൻ സാധ്യതയുണ്ട്.

റിലീസ് തീയതി: ഓഗസ്റ്റ് 7

'ക്ലാഷ്' ഓണം! ബിഗ് ബജറ്റ് ചിത്രങ്ങളുമായി താരങ്ങൾ; അരങ്ങേറ്റം കുറിക്കാൻ വിസ്മയ മോഹൻലാൽ
ആമിർ ഖാൻ - ​ഗൗരി സ്പ്രാറ്റ് വിവാഹം ജൂലൈ അഞ്ചിന്; ചടങ്ങ് ബാന്ദ്രയിൽ

വിശ്വനാഥ് ആൻഡ് സൺസ്

'വിശ്വനാഥ് ആൻഡ് സൺസ്' സിനിമ
'വിശ്വനാഥ് ആൻഡ് സൺസ്' സിനിമ

മലയാളത്തിൽ നിന്ന് മാത്രമല്ല, കേരള ബോക്സ് ഓഫീസിലെ ഓണം റേസിൽ ഒരു തമിഴ് ചിത്രം കൂടിയുണ്ട്. സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്'. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി.വി. പ്രകാശ് കുമാർ ആണ്. സിനിമയിലെ ടപട്ടാമ്പൂച്ചിട എന്ന ഗാനം ഇതിനോടകം വൈറൽ ഹിറ്റായി കഴിഞ്ഞു.

റിലീസ് തീയതി: ഓഗസ്റ്റ് 14

News Malayalam 24x7
newsmalayalam.com