"സ്‌ക്രീനില്‍ ഞങ്ങൾ റൊമാന്‍സ്, ഡാന്‍സ്... അതു കഴിഞ്ഞ് സൂര്യ നേരേ ബേബി ക്ലോത്ത്‌സ് വാങ്ങാന്‍ പോകുന്നു": സമീറ റെഡ്ഡി

തനിക്കും ചിത്രത്തിൽ ഇൻവോൾവ് ചെയ്ത് അഭിനയിക്കാൻ കഴിഞ്ഞുവെന്നും സൂര്യ അത്രയ്ക്ക് സ്പെഷ്യലാണെന്നും സമീറ
സൂര്യ - സമീറ റെഡ്ഡി
Published on
Updated on

തമിഴിൽ മാത്രമല്ല തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള നടനാണ് സൂര്യ. നായകനായും മികച്ച അഭിനേതാവായും തമിഴകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് സൂര്യ. മലയാളികൾ ഉൾപ്പടെ ആഘോഷമാക്കിയ സൂര്യ ചിത്രമാണ് വാരണം ആയിരം. രണ്ട് കഥാപാത്രങ്ങളായി സൂര്യ നിറഞ്ഞാടിയ ചിത്രം ഇന്നും ആരാധകർക്ക് മറക്കാനാകില്ല. ഓരോ രംഗങ്ങളും ഗാനങ്ങളുമെല്ലാം സിനിമാപ്രേമികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.

സൂര്യ - സമീറ റെഡ്ഡി
ജനനായകനിലെ രംഗങ്ങൾ ചോർത്തിയ കേസ്; ആറ് പേർ അറസ്റ്റിൽ

2008-ൽ ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുട‌ങ്ങിയവരാണ് സൂര്യയുടെ നായികമാരായെത്തിയത്. സമീറാ റെഡ്ഡി- സൂര്യ കോംബോ അക്കാലത്തെ തംരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സൂര്യയോടൊപ്പമുള്ള മനോഹരമായ ഒരു സന്ദർഭം ഓർത്തെടുക്കുകയാണ് സമീറ റഡ്ഡി.

ആ സമയത്ത് ജ്യോതിക ഗര്‍ഭിണിയായിരുന്നുവെന്നും സൂര്യ എന്ന നടനെ അന്ന് താൻ മനസിലാക്കിയെന്നും സമീറ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആണ് വാരണം ആയിരത്തിന്റെ ഒരു പോര്‍ഷന്‍ ഷൂട്ടിങ് നടന്നത്" സ്‌ക്രീനില്‍ ഞങ്ങള്‍ മനസ്സുരുകി സ്‌നേഹിക്കുന്നു, റൊമാന്‍സ് ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു, അത് കഴിഞ്ഞ് നേരെ ബേബി ക്ലോത്ത്‌സ് വാങ്ങാന്‍ പോകുന്നു, എന്ത് രസമുള്ള ഓര്‍മകളാണ് അത്." സമീറ പറഞ്ഞു.

സൂര്യയ്‌ക്കൊപ്പം ബേബി ക്ലോത്ത് ഷോപ്പിങിന് ഞാന്‍ പോയിട്ടുണ്ട്, അതൊക്കെ വളരെ രസകരമായ ഓര്‍മകളാണ്. ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള നടന്മാരില്‍ ഏറ്റവും പ്യുയര്‍ ആയിട്ടുള്ള, ഫാമിലിമാന്‍ ആണ് സൂര്യ എന്ന്. ജ്യോതികയോടുള്ള സൂര്യയുടെ സ്‌നേഹവും, പരിഗണനയും, കുട്ടികളെ സൂര്യ എത്രത്തോളം സ്‌നേഹിക്കുന്നു എന്നുമൊക്കെ എനിക്കന്ന് മനസ്സിലായി. നടി പറഞ്ഞു.

സൂര്യ - സമീറ റെഡ്ഡി
അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് 'രാക്ക'യുടെ തീം സോങ് 'മേക്ക് വേ ഫോര്‍ ദ കിംഗ്'

എത്രത്തോളം നല്ല ഫാമിലി മാന്‍ ആണോ അത്രത്തോളം പ്രൊഫഷണലും ആയിരുന്നു സൂര്യ. സിനിമയിൽ ഉടനീളം അത് ഫീൽ ചെയ്യും. മറ്റൊന്നും ചിന്തിക്കാതെ തനിക്കും ചിത്രത്തിൽ ഇൻവോൾവ് ചെയ്ത് അഭിനയിക്കാൻ കഴിഞ്ഞുവെന്നും സൂര്യ അത്രയ്ക്ക് സ്പെഷ്യലാണെന്നും സമീറ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com