"മമിതയുടെ പേര് പോസ്റ്ററിൽ വയ്ക്കുന്നതിൽ നിന്നും അണിയറപ്രവർത്തകരെ തടയുന്നത് എന്താണ്?" വിമർശനവുമായി നടി

വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ പോസ്റ്റർ ചൂണ്ടിക്കാട്ടിയാണ് വിമർശനം
സനം ഷെട്ടി, 'വിശ്വനാഥ് ആൻഡ് സൺസ്' പോസ്റ്റർ
സനം ഷെട്ടി, 'വിശ്വനാഥ് ആൻഡ് സൺസ്' പോസ്റ്റർ
Published on
Updated on

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. മമിത ബൈജു ആണ് സിനിമയിലെ നായികാ വേഷം ചെയ്യുന്നത്. ചിത്രത്തിലെ 'പട്ടാമ്പൂച്ചി' ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ ചിത്രത്തിന്റെ പോസ്റ്ററിനെ ചൊല്ലി വിമർശനങ്ങൾ ഉയരുകയാണ്.

ഗാനത്തിന്റെ റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിൽ മമിത ബൈജുവിന്റെ പേര് ഉൾപ്പെടുത്താതിരുന്നത് പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് വിഷയം ചർച്ചയായത്. ഇപ്പോഴിതാ, നായികയുടെ പേര് പോസ്റ്ററിൽ വയ്ക്കുന്നതിൽ നിന്നും അണിയറപ്രവർത്തകരെ തടയുന്നത് എന്താണെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് നടി സനം ഷെട്ടി. ഇത് തികച്ചും അനീതിയാണെന്നും ഈ പ്രവണത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു.

സനം ഷെട്ടി, 'വിശ്വനാഥ് ആൻഡ് സൺസ്' പോസ്റ്റർ
മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക്; പ്രധാന ഷെഡ്യൂൾ പൂർത്തിയായി

"പോസ്റ്ററിൽ നായികയുടെ പേര് വയ്ക്കുന്നതിൽ നിന്നും അണിയറപ്രവർത്തകരെ തടയുന്നത് എന്താണ് അവരുടേതൊഴികെ മറ്റെല്ലാ പ്രധാനപ്പെട്ട പേരുകളും അവിടെ നൽകിയിട്ടുണ്ട്! ഇത് തികച്ചും അനീതിയാണ്, ഈ പ്രവണത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! മമിത ബൈജു സ്വന്തം കഴിവ് കൊണ്ട് പേരെടുത്തത് കൊണ്ടാണ് ഇത്രയും വലിയൊരു സിനിമയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടത്! അവർ ഒരു പുതുമുഖം ആയിരുന്നെങ്കിൽ പോലും, എല്ലാ മേഖലകളിലും തുല്യമായ പരിഗണന ലഭിക്കാൻ ആ നായികയ്ക്ക് പൂർണ അവകാശമുണ്ട്. സിനിമ ഇൻഡസ്ട്രി മാറേണ്ടതുണ്ട്...," എന്നാണ് സനം എക്സിൽ കുറിച്ചത്.

ഈ പോസ്റ്റിന് പിന്നാലെ, സനം ഷെട്ടിയുടെ വിമർശനം സെലക്ടീവ് ആണെന്നും ശ്രദ്ധനേടാനാണെന്നും ചിലർ മറുവാദമായി എത്തി. ഇതിനും നടി മറുപടി നൽകി. "തിരക്കഥയിൽ നായികയ്ക്ക് പ്രാധാന്യമുണ്ടെങ്കിൽ, ആ സിനിമയുടെ പ്രമോഷന് വേണ്ടി നായികയുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ, പോസ്റ്ററുകളിൽ അവരുടെ പേര് ഉൾപ്പെടുത്താൻ അവർക്ക് പൂർണ അർഹതയുണ്ട്! പോസ്റ്ററുകളിൽ ക്രെഡിറ്റ് നൽകുന്നതിന് അവർക്ക് മാർക്കറ്റ് വാല്യൂ ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല!," എന്നായിരുന്നു സനം ഷെട്ടിയുടെ മറുപടി.

സനം ഷെട്ടി, 'വിശ്വനാഥ് ആൻഡ് സൺസ്' പോസ്റ്റർ
'യുഎഫ്ഒ മോഡി'ൽ അൽത്താഫും നീരജ് മാധവും; 'പ്ലൂട്ടോ' ആദ്യ ഗാനം പുറത്ത്

ഓഗസ്റ്റ് 14 നാണ് സൂര്യ - മമിത ബൈജു ചിത്രം റിലീസ് ചെയ്യുന്നത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ നൽകുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com