സീരിയൽ താരം ജിഷിൻ മോഹനും അമേയാ നായരും വിവാഹിതരായി

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ജിഷിൻ - അമേയ വിവാഹം
ജിഷിൻ മോഹനും അമേയാ നായരും
ജിഷിൻ മോഹനും അമേയാ നായരുംSource: Instagram / ameya_nair_official
Published on
Updated on

കൊച്ചി: സീരിയൽ നടനും ബിഗ് ബോസ് താരവുമായ ജിഷിൻ മോഹനും നടിയും ഇൻഫ്ലുവൻസറുമായ അമേയാ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇവർ ലിവ് ഇൻ റിലേഷിനിലായിരുന്നു.

കഴിഞ്ഞ വർഷത്തെ പ്രണയദിനത്തിലാണ് ഇരുവരും തങ്ങൾ 'എൻഗേജ്ഡ്' ആണെന്ന് വെളിപ്പെടുത്തിയത്. നടനൊപ്പമുള്ള ചിത്രങ്ങൾ അമേയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. "ഞാൻ യെസ് പറഞ്ഞു, അവനും. എൻഗേജ്ഡ്. ഹാപ്പി വാലന്റൈൻസ് ഡേ. പ്രപഞ്ചത്തിന് നന്ദി,' എന്നാണ് അന്ന് അമേയ കുറിച്ചത്.

‘‘ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലെങ്കിൽ ഒന്നുമില്ല. പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാൻ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്. കൂടെ ഉള്ളവരുടെ ഇഷ്ടങ്ങൾ കൂടെ നമുക്ക് പരിഗണിക്കാം. സ്നേഹത്തോടെ ബഹുമാനത്തോടെ അവരെ ഹൃദയത്തിൽ ചേർത്തുവയ്ക്കാം. എല്ലാ പ്രിയപ്പെട്ടവർക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതൽ തിളക്കമുള്ളതായി തീരട്ടെ. എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നവളേ , നിനക്ക് എന്റെ പ്രണയദിനാശംസകൾ,’’എന്നായിരുന്നു അമേയയെക്കുറിച്ചുള്ള ജിഷിന്റെ പ്രണയദിന കുറിപ്പ്.

ജിഷിൻ മോഹനും അമേയാ നായരും
"അവിഹിതക്കഥകൾ പ്രചരിപ്പിക്കുന്നു, മത തീവ്രവാദിയായി ചിത്രീകരിച്ചു": ടിനി ടോമിനെതിരെ അൻസിബ ഹസൻ

ജിഷിന്റെയും അമേയയുടേയും രണ്ടാം വിവാഹമാണിത്. നടി വരദയാണ് ജിഷിന്റെ ആദ്യ ഭാര്യ. നാല് വർഷം മുൻപാണ് ഇവർ വിവാഹമോചിതരായത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. ആദ്യ വിവാഹത്തിൽ അമേയയ്‌ക്ക് രണ്ട് മക്കളാണുള്ളത്. വിവാഹമോചനത്തിന് ശേഷമുണ്ടായ പ്രതിസന്ധികൾക്ക് അമേയയുടെ വരവോടെയാണ് മാറ്റമുണ്ടായതെന്ന് ജിഷിൻ നേരത്തെ പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com