മകന്റെ പേരിന് പിന്നിലും ഒരു 'ഓറ'! ആര്യൻ ഖാന്റെ പേര് തിരഞ്ഞെടുത്ത കഥ പറഞ്ഞ് ഷാരൂഖ് ഖാൻ

മുംബൈയിൽ നടന്ന മെറ്റയുടെ 'ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം 2026' പരിപാടിയിൽ പങ്കെടുത്ത ഷാരൂഖ്, മൂത്ത മകൻ ആര്യന് ആ പേര് നൽകാനുണ്ടായ കാരണവും തന്റെ പുതിയ ഗാനത്തോടുള്ള ഇളയ മകൻ അബ്രാമിന്റെ പ്രതികരണവും പങ്കുവെച്ചു.
മകന്റെ പേരിന് പിന്നിലും ഒരു 'ഓറ'! ആര്യൻ ഖാന്റെ പേര് തിരഞ്ഞെടുത്ത കഥ പറഞ്ഞ് ഷാരൂഖ് ഖാൻ
Published on: 
Updated on: 

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇത്തവണ മക്കളായ ആര്യൻ ഖാനെയും അബ്രാം ഖാനെയും കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുകളുമായാണ് താരം എത്തിയിരിക്കുന്നത്. മുംബൈയിൽ നടന്ന മെറ്റയുടെ 'ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം 2026' പരിപാടിയിൽ പങ്കെടുത്ത ഷാരൂഖ്, മൂത്ത മകൻ ആര്യന് ആ പേര് നൽകാനുണ്ടായ കാരണവും തന്റെ പുതിയ ഗാനത്തോടുള്ള ഇളയ മകൻ അബ്രാമിന്റെ പ്രതികരണവും പങ്കുവെച്ചു. കരൺ ജോഹർ അവതാരകനായ പരിപാടിയിലാണ് താരത്തിന്റെ രസകരമായ തുറന്നുപറച്ചിൽ.

ഷാരൂഖിന്റെ പുതിയ ചിത്രമായ 'കിങ്'ലെ 'ടു മിൽ ജായേ' എന്ന ഗാനം പ്ലേ ചെയ്തുകൊണ്ടിരിക്കെ സിക്സ് പാക്ക് പ്രദർശിപ്പിച്ച് നിൽക്കുകയായിരുന്നു ഷാരൂഖ്. ഇത് കണ്ട 13-കാരനായ അബ്രാം നൽകിയ കമന്റാണ് ഷാരൂഖ് വേദിയിൽ വെളിപ്പെടുത്തിയത്. 'നിങ്ങൾ ഓറ ഫാർമിങ് ചെയ്യുകയാണ്' എന്നായിരുന്നു മകന്റെ പ്രതികരണം. മറ്റുള്ളവരെക്കാൾ സ്റ്റൈലിലും പ്രഭാവത്തിലും മുന്നിൽ നിൽക്കുന്നതിനെയാണ് 'മോഗിങ്' എന്ന് പറയുന്നതെന്നും അബ്രാം തനിക്ക് പറഞ്ഞുതന്നിട്ടുണ്ടെന്ന് ഷാരൂഖ് ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. ഷാരൂഖും ദീപിക പദുക്കോണും ബീച്ചിൽ പ്രണയിക്കുന്ന രംഗങ്ങളുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സച്ചിൻ-ജിഗറാണ്. അരിജിത് സിങ്ങും മാധുബന്തി ബാഗ്ചിയും പാടിയ ഗാനത്തിൽ ​ഗ്ലോബൽ താരം എഡ് ഷീരന്റെ ഇംഗ്ലീഷ് റാപ്പുമുണ്ട്.

ഇതിനിടെയാണ് മൂത്ത മകൻ ആര്യന് ആ പേര് നൽകിയതിന് പിന്നിലെ കഥയും ഷാരൂഖ് പങ്കുവെച്ചത്. രാഹിൽ, സാഹിൽ, രാഹുൽ തുടങ്ങി നിരവധി പേരുകൾ മനസ്സിലുണ്ടായിരുന്നെങ്കിലും ഒടുവിൽ ആര്യൻ എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. ഓരോ പേരിനും സ്വന്തമായൊരു പ്രഭാവവും സംഗീതവും ഉണ്ടായിരിക്കണമെന്നാണ് തന്റെ വിശ്വാസമെന്നും ആര്യൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു പ്രത്യേക സംഗീതം വരണമെന്നാണ് ആഗ്രഹിച്ചതെന്നും താരം പറഞ്ഞു. പേരിനുപോലും ഒരു 'ഓറ' ഉണ്ടാകണമെന്ന ഷാരൂഖിന്റെ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

മകന്റെ പേരിന് പിന്നിലും ഒരു 'ഓറ'! ആര്യൻ ഖാന്റെ പേര് തിരഞ്ഞെടുത്ത കഥ പറഞ്ഞ് ഷാരൂഖ് ഖാൻ
സന്ദീപിന് പവറുണ്ട്, സിനിമയ്ക്കില്ല! 'കോസ്മിക് സാംസൺ' റിവ്യൂ | COSMIC SAMSON REVIEW

അതേസമയം, നവംബർ 27ന് പുറത്തിറങ്ങിയ 'ഡാഡി കൂൾ' എന്ന പുതിയ ഗാനത്തിലൂടെ ഷാരൂഖും കരീന കപൂറും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. 2011ൽ പുറത്തിറങ്ങിയ 'റാ.വൺ' ശേഷം ഇപ്പോഴാണ് രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' ആണ് ഷാരൂഖിന്റെ അടുത്ത ചിത്രം. സുഹാന ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി, അർഷാദ് വാർസി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ക്രിസ്മസ് റിലീസായി ഡിസംബർ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുക.