പോപ് ഗായിക റിയാനയുടെ വസതിക്ക് നേരെ വെടിവെപ്പ്

ഗേറ്റിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽ നിന്നും ഏകദേശം പത്തോളം തവണ വെടിയുതിർക്കുകയായിരുന്നു
പോപ് ഗായിക റിയാന
പോപ് ഗായിക റിയാനSource: X / Rihanna
Published on
Updated on

ലോസ് ഏഞ്ചൽസ്: പോപ് ഗായിക റിയാനയുടെ വസതിക്ക് നേരെ വെടിവെപ്പ്. സംഭവം നടക്കുമ്പോൾ റിയാന വീടിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. ബെവർലി ഹിൽസിലെ വീടിന്റെ ഗേറ്റിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും ഏകദേശം പത്തോളം തവണ വെടിയുതിർത്തതായാണ് പൊലീസ് റേഡിയോ സന്ദേശങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ പൊലീസ് സംഭവസ്ഥലത്ത് വച്ച് തന്നെ പിടികൂടി. ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ആരാണെന്നോ എന്തിനാണ് വെടിവച്ചത് എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റിയാന, പങ്കാളിയായ റാപ്പർ എസാപ് റോക്കി (A$AP Rocky), മക്കളായ റിസ (RZA), റയട്ട് (Riot), റോക്കി (Rocki) എന്നിവർ താമസിക്കുന്നത് ആക്രമണം നടന്ന ഈ വീട്ടിലാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ റിയാനയുടെ വീടിന് ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കി. ഗായിക നിലവിൽ സുരക്ഷിതയാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

പോപ് ഗായിക റിയാന
തൃഷയെ വീടിന് പുറത്തുവിടരുതെന്ന് പാർഥിപൻ; മറുപടിയുമായി നടി

ലോകത്തിലെ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള സംഗീതജ്ഞരിൽ ഒരാളാണ് റിയാന. താരത്തിന്റെ ഏകദേശം 250 ദശലക്ഷത്തിലധികം റെക്കോർഡുകളാണ് ഇതുവരെ വിറ്റഴിച്ചത്. കരീബിയൻ ശൈലിയിലുള്ള 'മ്യൂസിക് ഓഫ് ദ സൺ' (Music of the Sun), 'എ ഗേൾ ലൈക് മീ' (A Girl Like Me) എന്നീ ആൽബങ്ങളിലൂടെയാണ് റിയാന ശ്രദ്ധിക്കപ്പെട്ടത്. ഈ രണ്ട് ആൽബങ്ങളും യുഎസ് ബിൽബോർഡ് 200 ചാർട്ടിൽ ആദ്യ പത്തിൽ ഇടംപിടിച്ചു.

പോപ് ഗായിക റിയാന
'ടിക്കി ടാക്ക'യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

'ഗുഡ് ഗേൾ ഗോൺ ബാഡ്' (Good Girl Gone Bad), 'റീലോഡഡ്' (Reloaded) എന്നീ ആൽബങ്ങളിലൂടെ ഡാൻസ്-പോപ്പ്, ആർ ആൻഡ് ബി (R&B) ശൈലികളിലേക്ക് മാറിയ താരം വലിയ പ്രശസ്തിയിലേക്ക് ഉയർന്നു. ഒൻപത് ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കിയ റിയാന ഫാഷൻ ഐക്കണും അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള ആർട്ടിസ്റ്റുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com