"ആയോധനകലകൾ എന്റെ മാനസിക സമ്മർദം ഇല്ലാതാക്കി"; 'വേട്ടുവം' റിലീസിനായി കാത്തിരിക്കുന്നുവെന്ന് ശോഭിത ധുലിപാല

കളരിപ്പയറ്റ്, മല്ലഖമ്പ് തുടങ്ങി മനോഹരമായ നിരവധി ആയോധനകലകളുടെ നാടാണ് ഇന്ത്യയെന്ന് ശോഭിത
"ആയോധനകലകൾ എന്റെ മാനസിക സമ്മർദം ഇല്ലാതാക്കി"; 'വേട്ടുവം' റിലീസിനായി കാത്തിരിക്കുന്നുവെന്ന് ശോഭിത ധുലിപാല
Published on: 
Updated on: 

പാ രഞ്ജിത്ത് ചിത്രം 'വേട്ടുവ'ത്തിന് വേണ്ടിയുള്ള ആയോധനകലാ പരിശീലനങ്ങൾ തന്നെ ശാരീരികവും മാനസികവുമായി സ്വാധീനിച്ചുവെന്ന് നടി ശോഭിത ധുലിപാല. അടുത്തകാലത്തെങ്ങും ഇന്ത്യൻ സിനിമയിൽ കണ്ടിട്ടില്ലാത്ത തരം ചിത്രമാണ് 'വേട്ടുവം' എന്നും പ്രേക്ഷക എന്ന നിലയിൽ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും നടി പറയുന്നു. എൻഡിടിവി സംഘടിപ്പിച്ച 'യുവ 2026' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശോഭിത.

ആയോധനകലകൾ തന്നെ മാനസികമായി എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് ശോഭിത മനസുതുറന്നു. "ഈ സിനിമയിലൂടെയാണ് ഞാൻ ഈ കലാരൂപത്തെ പരിചയപ്പെടുന്നത്. കളരിപ്പയറ്റ്, മല്ലഖമ്പ് തുടങ്ങി മനോഹരമായ നിരവധി ആയോധനകലകളുടെ നാടാണ് ഇന്ത്യ. എല്ലാവരും ഇതൊന്ന് പരീക്ഷിച്ചു നോക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അർഹിച്ച അംഗീകാരം ഇതിന് ലഭിച്ചിട്ടില്ല. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത വിധം അതെന്റെ മനസിനെ മറ്റൊരു തലത്തിലേക്ക് മാറ്റിമറിച്ചു," ശോഭിത പറഞ്ഞു.

"ആയോധനകലകൾ എന്റെ മാനസിക സമ്മർദം ഇല്ലാതാക്കി"; 'വേട്ടുവം' റിലീസിനായി കാത്തിരിക്കുന്നുവെന്ന് ശോഭിത ധുലിപാല
"1800 ജൂനിയർ ആർട്ടിസ്റ്റുകൾ, ഡ്യൂപ്പില്ലാതെ ആക്ടേഴ്സ്, വിഷ്വലിൽ ഭ്രമിച്ച് ഞാൻ"; 'വേട്ടുവം' ഛായാഗ്രഹകൻ രൂപേഷ് ഷാജി | അഭിമുഖം

ഒരു ശാസ്ത്രീയ നർത്തകി കൂടിയായ ശോഭിത, നൃത്തത്തേക്കാൾ താൻ ആയോധനകലകളെയാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നതും വെളിപ്പെടുത്തി. "ഞാൻ ഇങ്ങനെ ഒരു ഉത്തരം നൽകുമെന്ന് ഒരിക്കലും കരുതിയതല്ല. എന്നാൽ ആയോധനകലകൾ എന്റെ മാനസിക സമ്മർദവും സംഘർഷങ്ങളും ഇല്ലാതാക്കി. എന്നെ വളരെ ശാന്തയാക്കി മാറ്റിയതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ അമ്മയ്ക്ക് ഈ ഉത്തരം അത്ര ഇഷ്ടപ്പെടില്ലായിരിക്കും. എങ്കിലും Why shoud boys have all the fun?," നടി തമാശരുപേണ പറഞ്ഞു.

ആക്ഷനും ചരിത്രവും സയൻസ് ഫിക്ഷനും സമന്വയിപ്പിച്ച് വമ്പൻ സ്കെയിലിൽ പാ. രഞ്ജിത്ത് ഒരുക്കുന്ന തമിഴ് ചിത്രമാണ് 'വെട്ടുവം'. ആദിമ മനുഷ്യരുടെ ജീവിതവും ആചാരങ്ങളും വർത്തമാനകാലത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നും അത് ഭാവി രൂപപ്പെടുത്തുന്നത് എങ്ങനെയെന്നുമാണ് സിനിമ പ്രമേയമാക്കുന്നത്. പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയുള്ള ആക്ഷൻ രംഗങ്ങൾക്കായി സിനിമയിലെ എല്ലാ അഭിനേതാക്കൾ പ്രത്യേക പരിശീലനം നേടിയിരുന്നു. സിനിമയെ പരിചയപ്പെടുത്തുന്ന ഗ്ലിംപ്സ് വീഡിയോയിൽ അഭിനേതാക്കളുടെ കഠിനമായ പരിശീലനത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു.

"ആയോധനകലകൾ എന്റെ മാനസിക സമ്മർദം ഇല്ലാതാക്കി"; 'വേട്ടുവം' റിലീസിനായി കാത്തിരിക്കുന്നുവെന്ന് ശോഭിത ധുലിപാല
SK സഹോദരനെന്ന് വെങ്കട്ട് പ്രഭു, VP ഫാൻ എന്ന് ശിവകാർത്തികേയൻ; ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങൾക്ക് വിരാമം

ശോഭിത ധുലിപാലയ്ക്ക് പുറമേ ദിനേഷ്, ആര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈയരശൻ, ഷബീർ കല്ലറക്കൽ, മൈം ഗോപി, ഗുരു സോമസുന്ദരം, ജോൺ വിജയ്, സായ് ധീന, ഹരീഷ് ഉത്തമൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. നീലം പ്രൊഡക്ഷൻസും ലേൺ & ടീച്ച് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിർമാണം. മലയാളിയായ രൂപേഷ് ഷാജിയാണ് ഛായാഗ്രഹണം.

News Malayalam 24x7
newsmalayalam.com