"ലോകേഷ് തന്നെ പറയും"; 'കൈതി 2' ഉപേക്ഷിച്ചോ? ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കാർത്തി

'കൈതി 2'ന്റെ അപ്ഡേറ്റിനായി കാത്തിരുന്ന ആരാധകർക്ക് അല്ലു അർജുൻ - ലോകേഷ് കനകരാജ് ചിത്രം വലിയൊരു സർപ്രൈസായിരുന്നു
'കൈതി 2' ഉപേക്ഷിച്ചോ?
'കൈതി 2' ഉപേക്ഷിച്ചോ?Source: X
Published on
Updated on

കൊച്ചി: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 'കൈതി 2'വിന്റെ അപ്ഡേറ്റിനായി കാത്തിരുന്ന ആരാധകർക്ക് ഇത് വലിയൊരു സർപ്രൈസായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകേഷ് പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്ന സാഹചര്യത്തിൽ ഈ സിനിമ അടുത്തുണ്ടാകാൻ സാധ്യതയില്ല. ഇതോടെ 'കൈതി 2' ഇനി എപ്പോൾ എന്ന ചോദ്യമാണ് സിനിമാപ്രേമികളിൽ നിന്ന് ഉയരുന്നത്. എന്നാൽ, ഇതിന് വ്യക്തമായ ഒരു ഉത്തരം ആരും നൽകുന്നില്ല.

'കൈതി 2' നെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് നടൻ കാർത്തിയും ഒഴിഞ്ഞുമാറിയതോടെ സിനിമ ഉപേക്ഷിച്ചോ എന്ന ആശങ്കയിലാണ് ആരാധകർ. തന്റെ പുതിയ ചിത്രമായ 'വാ വാത്തിയാർ' പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ കാർത്തിയോട് 'കൈതി 2' വിനെക്കുറിച്ച് ചോദിച്ചത്. എന്നാൽ, സിനിമയേക്കുറിച്ച് സംസാരിക്കാൻ നടൻ തയ്യാറായില്ല. "അതിനെക്കുറിച്ച് ലോകേഷ് തന്നെ സംസാരിക്കും" എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. 'വാ വാത്തിയാറിന്' ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും പ്രേക്ഷകർക്കൊപ്പം സിനിമ കാണാൻ എത്തിയതാണെന്നും കാർത്തി കൂട്ടിച്ചേർത്തു.

'കൈതി 2' ഉപേക്ഷിച്ചോ?
'ഒരു തനി നാടൻ തുള്ളൽ'; 'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക് പുറത്ത്

2019ൽ പുറത്തിറങ്ങിയ 'കൈതി' വലിയ വിജയമായിരുന്നു. 2022ൽ തന്നെ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം തുടങ്ങുമെന്ന് കാർത്തി പറഞ്ഞിരുന്നു. എന്നാൽ, കമൽ ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിലൂടെ ലോകേഷ് ഒരു സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ചതോടെ ഈ പദ്ധതി തകിടം മറിഞ്ഞു. ഒന്നിനു പുറകെ ഒന്നായി സൂപ്പർ താര ചിത്രങ്ങളിലേക്ക് സംവിധായകൻ കടന്നു. ഒടുവിൽ, രജനികാന്ത് ചിത്രം 'കൂലി'ക്ക് ശേഷം 'കൈതി'യുടെ ജോലികളിലേക്ക് കടക്കും എന്ന തരത്തിൽ വാർത്തകൾ വന്നു. അപ്പോഴാണ്, അല്ലു അർജുൻ ചിത്രത്തിന്റെ പ്രഖ്യാപനം. ഇതോടെ, 'കൈതി 2' വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ.

'കൈതി 2' ഉപേക്ഷിച്ചോ?
എൽസിയുവിലേക്ക് അല്ലു അർജുനും; 'AA23' അനൗൺസ്മെന്റ് വീഡിയോ പുറത്ത്

പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് അല്ലു അർജുൻ-ലോകേഷ് കനകരാജ് ചിത്രം നിർമിക്കുന്നത്. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിങ്ങും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന് താൽക്കാലിമായി 'AA23' എന്നാണ് പേര് നൽകിയിരിക്കുന്നത്.ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന് താൽക്കാലിമായി 'AA23' എന്നാണ് പേര് നൽകിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com