"വാക്കുകൾക്ക് അതീതമായ കെമിസ്ട്രി, ചില ബന്ധങ്ങൾ അങ്ങനെയാണ്..."; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ മൂർത്തി

'തുടരും' എന്ന സൂപ്പർ ഹിറ്റിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ് 'അതിമനോഹരം'
"വാക്കുകൾക്ക് അതീതമായ കെമിസ്ട്രി, ചില ബന്ധങ്ങൾ അങ്ങനെയാണ്..."; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ മൂർത്തി
Published on
Updated on

മോഹൻലാലിനൊപ്പമുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പുമായി സംവിധായകൻ തരുൺ മൂർത്തി. താരത്തിനൊപ്പമുള്ള പുതിയ ചിത്രമായ 'അതിമനോഹര'ത്തിന്റെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെയാണ് സംവിധായകൻ ഇങ്ങനെയൊരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

"ചില യാത്രകൾ നമ്മൾ സ്വയം നടത്തുന്നതാണ്. മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കുന്നതും. ലാൽ സാറിനൊപ്പമുള്ള എന്റെ രണ്ടു ചിത്രങ്ങൾ വിധി നിശ്ചയിച്ചതുപോലെ തോന്നുന്നു. പ്രതീക്ഷിക്കാത്ത ഒരു ബന്ധം, മനോഹരമായ വികാരങ്ങൾ, വാക്കുകൾക്ക് അതീതമായ കെമിസ്ട്രി. ചില ബന്ധങ്ങൾ അങ്ങനെയാണ്, സംഭവിക്കേണ്ടവ തന്നെയായിരിക്കും," എന്നാണ് തരുൺ മൂർത്തി കുറിച്ചത്.

"വാക്കുകൾക്ക് അതീതമായ കെമിസ്ട്രി, ചില ബന്ധങ്ങൾ അങ്ങനെയാണ്..."; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ മൂർത്തി
കാക്കിയണിഞ്ഞ് ലൗലജൻ ഉടൻ എത്തും; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ഷൂട്ടിങ് പൂർത്തിയായി

'തുടരും' എന്ന സൂപ്പർ ഹിറ്റിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ് 'അതിമനോഹരം'. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മീരാ ജാസ്‌മിൻ ആണ് നായിക.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം. 'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

"വാക്കുകൾക്ക് അതീതമായ കെമിസ്ട്രി, ചില ബന്ധങ്ങൾ അങ്ങനെയാണ്..."; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ മൂർത്തി
ഫസ്റ്റ് ലുക്ക്? മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രം 'L367'; മെഗാ അപ്ഡേറ്റ് വരുന്നു

സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ് - വിവേക് ഹർഷൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ്. വി, സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ- ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ.

News Malayalam 24x7
newsmalayalam.com