"കേരള സ്റ്റോറി 2ന് അദ്ദേഹം തിരക്കഥ എഴുതിയിരുന്നു, വെറും ചവറ്"; സുദീപ്തോയ്‌ക്ക് നിർമാതാവിന്റെ മറുപടി

'കേരള സ്റ്റോറി' രണ്ടാം ഭാഗം വാട്‌സ്ആപ്പ് ഫോർവേഡുകളെ അടിസ്ഥാനമാക്കി ആണെന്നായിരുന്നു സുദീപ്തോയുടെ പരാമർശം
സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാ
സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാSource: ANI
Published on
Updated on

'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന് പിന്നിലെ ഗവേഷണത്തെ പരോക്ഷമായി വിമർശിച്ച ആദ്യ ഭാഗത്തിന്റെ സംവിധായകൻ സുദീപ്‌തോ സെന്നിന് കടുത്ത ഭാഷയിൽ മറുപടി നൽകി നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ. രണ്ടാം ഭാഗം വാട്‌സ്ആപ്പ് ഫോർവേഡുകളെ അടിസ്ഥാനമാക്കി ഉള്ളതാണെന്ന 'കേരള സ്റ്റോറി' സംവിധായകന്റെ ആരോപണത്തോടാണ് ഷാ പ്രതികരിച്ചത്.

സുദീപ്‌തോ സെൻ 'കേരള സ്റ്റോറി 2'വിനായി ഒരു തിരക്കഥ എഴുതിയിരുന്നുവെന്നും എന്നാൽ അത് 'വെറും ചവറായിരുന്നു' എന്നുമാണ് വിപുൽ ഷാ പറയുന്നത്. അതുകൊണ്ടാണ് സെന്നിനെ മാറ്റിയതെന്നും ഷാ വ്യക്തമാക്കി. ചിത്രത്തിനായി തങ്ങൾ നടത്തിയ ഗവേഷണത്തെക്കുറിച്ച് സുദീപ്തോ സെന്നിന് യാതൊരു അറിവുമില്ല. സെൻ ഗവേഷണ പ്രക്രിയയുടെ ഭാഗമായിരുന്നില്ലെന്നും അതിനാൽ ഇത്തരം അഭിപ്രായങ്ങൾ പറയാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ഷാ കൂട്ടിച്ചേർത്തു.

സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാ
'നുണക്കഥ പൊളിഞ്ഞു'; ബോക്സോഫീസിൽ തകർന്ന് കേരള സ്റ്റോറി 2

സെന്നിന്റെ പ്രസ്താവനകളെ 'മുന്തിരി പുളിക്കും' എന്ന പ്രയോഗത്തോടാണ് ഷാ ഉപമിച്ചത്. താൻ സാധാരണ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാറില്ലെന്നും എന്നാൽ സിനിമയെ ആക്രമിക്കുമ്പോൾ മറുപടി നൽകാൻ നിർബന്ധിതനാകുകയാണെന്നും നിർമാതാവ് പറഞ്ഞു.

സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാ
കാത്തിരിപ്പ് അവസാനിക്കുന്നു; 'ധുരന്ധർ 2' ട്രെയ്‌ലർ എത്തുന്നു

അതേസമയം, 'കേരള സ്റ്റോറി 2' ബോക്സ്‌ ഓഫീസിൽ തകർന്നടിയുകയാണ്. റിലീസ് ചെയ്ത് അഞ്ചു ദിവസം കഴിയുമ്പോൾ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ആകെ ലഭിച്ച കളക്ഷൻ 19 കോടി രൂപ മാത്രമാണ്. ഇന്ത്യയിൽ ഉടനീളം 3,019 ഷോകളാണ് കഴിഞ്ഞ അഞ്ചു ദിവസം നടന്നത്. ഇതിൽ 13.16 ശതമാനം മാത്രമാണ്‌ തിയേറ്റർ ഒക്യുപൻസി. കാണാൻ ആളില്ലാത്തതിനാൽ പലയിടങ്ങളിലും ഷോകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച മാത്രം 335 ഷോകളാണ് റദ്ദ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com