ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി താരം

വ്യാജ ഇമെയിൽ ഐഡിയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, വ്യക്തിഗത വിവരങ്ങൾ പങ്കുവയ്‌ക്കരുതെന്നും നടൻ
ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി താരം
Published on
Updated on

നടൻ ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇ-മെയിൽ തട്ടിപ്പ്. തന്റേ പേര് ദുരുപയോഗം ചെയ്ത് ആരോ പലർക്കും ഇ മെയിലുകൾ അയയ്‌ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും നടൻ മുന്നറിയിപ്പ് നൽകി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ടൊവിനോ തോമസ് പങ്കുവച്ച കുറിപ്പ്:

ദയവായി ശ്രദ്ധിക്കുക, ആരോ എന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് പലർക്കും ഇമെയിലുകൾ അയക്കുന്നുണ്ട്. താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഇമെയിലുകൾ വരുന്നത്: tovinothomas79@gmail.com.

ഈ ഇമെയിൽ ഐഡിയും ഞാനുമായി യാതൊരു ബന്ധവുമില്ലെന്നും, ഈ വിലാസം ഉപയോഗിച്ച് എന്റെ പേരിൽ ആശയവിനിമയം നടത്താൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ടൊവിനോ തോമസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി
ടൊവിനോ തോമസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

ഈ ഇമെയിൽ ഐഡിയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, വ്യക്തിഗത വിവരങ്ങൾ പങ്കുവയ്‌ക്കരുതെന്നും, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, പണം നൽകുകയോ മറ്റ് ആവശ്യങ്ങൾ നിറവേറ്റുകയോ ചെയ്യരുതെന്നും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ഈ വിലാസത്തിൽ നിന്ന് നിങ്ങൾക്ക് ഇമെയിൽ ലഭിക്കുകയാണെങ്കിൽ, അത് സ്പാം/ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്യുകയും ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്യുക. ആരും ഈ തട്ടിപ്പിന് ഇരയാകാതിരിക്കാൻ, ഇത്തരം ഇമെയിലുകൾ ലഭിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള മറ്റുള്ളവരുമായും ഈ വിവരം ദയവായി പങ്കുവയ്ക്കുക.

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി താരം
"ടോക്സിക് അത്ഭുതപ്പെടുത്തി, അവസാന അരമണിക്കൂർ അതിമനോഹരം"; പ്രശംസിച്ച് ഹേമന്ത് റാവു

എന്റേതെന്ന വ്യാജേന വരുന്ന ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് ജാഗ്രത പാലിക്കുകയും ഇമെയിലിന്റെ ഉറവിടം ഉറപ്പുവരുത്തുകയും ചെയ്യുക.

News Malayalam 24x7
newsmalayalam.com