വോട്ട് ചെയ്ത ചിത്രത്തിനൊപ്പം 'ഗില്ലി'യിലെ 'വിസിൽ' സോങ്; തൃഷയുടെ 'കോഡ് വേഡ്' മനസിലായെന്ന് ആരാധകർ

തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺ-സ്ക്രീൻ ജോഡിയാണ് വിജയ്‌യും തൃഷയും
വോട്ട് ചെയ്ത ചിത്രത്തിനൊപ്പം 'ഗില്ലി'യിലെ 'വിസിൽ' സോങ്; തൃഷയുടെ 'കോഡ് വേഡ്' മനസിലായെന്ന് ആരാധകർ
Published on
Updated on

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ നടി തൃഷാ കൃഷ്ണൻ പങ്കുവച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വോട്ടിട്ടതിന് ശേഷം വിരലിൽ മഷി പുരട്ടിയ ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ഇൻസ്റ്റാ സ്റ്റോറിയാക്കിയപ്പോൾ വിജയ് ചിത്രം 'ഗില്ലി'യിലെ 'അർജുനര് വില്ല്' എന്ന ഗാനമാണ് തൃഷ പശ്ചാത്തലത്തിൽ ചേർത്തത്.

വിജയ്‌യും അദ്ദേഹം നേതൃത്വം കൊടുക്കുന്ന തമിഴക വെട്രി കഴകവും മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ പാട്ട് തന്നെ പോസ്റ്റിനായി തിരഞ്ഞെടുത്തത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ടിവികെയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വിസിൽ ആണ്. ഗില്ലിയിലെ 'വിസിൽ' സോങ് പോസ്റ്റിൽ ഉപയോഗിച്ച നടി താൻ ആർക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പരോക്ഷമായി വ്യക്തമാക്കുകയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

വോട്ട് ചെയ്ത ചിത്രത്തിനൊപ്പം 'ഗില്ലി'യിലെ 'വിസിൽ' സോങ്; തൃഷയുടെ 'കോഡ് വേഡ്' മനസിലായെന്ന് ആരാധകർ
"ടോക്സിക്കിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം"; ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി

പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണ്. "ഗില്ലി സോങ്: കോഡ് വേഡ് മനസിലായി " എന്നായിരുന്നു ഒരു കമന്റ്. മറ്റ് പലരും ഈ വാചകം ആവർത്തിച്ചു. "ഈ പശ്ചാത്തല സംഗീതത്തിലൂടെ നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാണ്" എന്നും ചിലർ കമന്റ് ചെയ്തു.

അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ ഇന്നലെ ചെന്നൈ മൈലാപ്പൂരിലെ പോളിങ് സ്റ്റേഷനിൽ എത്തി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച താരം, "ദയവായി എല്ലാവരും വോട്ട് ചെയ്യൂ, അത് നിങ്ങളുടെ അവകാശമാണ്, കടമയുമാണ്" എന്ന് ആഹ്വാനം ചെയ്തിരുന്നു.

വോട്ട് ചെയ്ത ചിത്രത്തിനൊപ്പം 'ഗില്ലി'യിലെ 'വിസിൽ' സോങ്; തൃഷയുടെ 'കോഡ് വേഡ്' മനസിലായെന്ന് ആരാധകർ
"ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ല"; ഐ.എം. വിജയൻ്റെ ബയോപിക് ടൈറ്റിൽ ലോഞ്ച് റദ്ദാക്കി

തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺ-സ്ക്രീൻ ജോഡിയാണ് വിജയ്‌യും തൃഷയും. 2004ൽ 'ഗില്ലി'യിലൂടെ ഒന്നിച്ച ഇവർ പിന്നീട് 'തിരുപ്പാച്ചി' (2005), 'ആതി' (2006), 'കുരുവി' (2008) എന്നീ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷം 2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ'യിലൂടെ ഇവർ വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തിയത് ആരാധകർ ആഘോഷമാക്കിയിരുന്നു. വിജയ് ചിത്രം 'ഗോട്ടി'ൽ നടി ഒരു ഡാൻസ് നമ്പറും ചെയ്തിരുന്നു.

ഏറ്റവും ഒടുവിലായി, ഒരു വിവാഹ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിജയ്‌യുടെ 26 വർഷം നീണ്ട ദാമ്പത്യം വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾക്കിടയിൽ ഈ വൈറൽ വീഡിയോ വലിയ ചർച്ചകൾക്കും കാരണമായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com