"ദളപതിയെ അന്വേഷിച്ചതായി പറയൂ" എന്ന് ആരാധകൻ; തൃഷയുടെ മറുപടി വൈറൽ

'കറുപ്പ്' സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് മടങ്ങുന്ന തൃഷ കൃഷ്ണന്റെ വീഡിയോ വൈറൽ
നടി തൃഷ കൃഷ്ണൻ
നടി തൃഷ കൃഷ്ണൻ
Published on
Updated on

ചെന്നൈ: സൂര്യയും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ എത്തിയ 'കറുപ്പ്' സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച അഭിപ്രായമാണ് ആദ്യ ദിനം മുതൽ ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് മടങ്ങുന്ന തൃഷയുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഷോ കഴിഞ്ഞ് മടങ്ങിയ തൃഷയുടെ കാറിന് ചുറ്റും ആരാധകർ നിൽക്കുന്നതായി ഈ വീഡിയോയിൽ കാണാം. ആരാധകർ നടിയുടെ പേരുവിളിക്കുകയും കൈവീശി ശ്രദ്ധനേടാനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നൽകിയ മറുപടിയുമാണ് വൈറൽ വീഡിയോയുടെ ഹൈലൈറ്റ്.

നടി തൃഷ കൃഷ്ണൻ
ഇതാണ് കംബാക്ക്! 'കറുപ്പ്' ആഘോഷമാക്കി സൂര്യ ആരാധകർ; ചിത്രം ഇതുവരെ നേടിയത്

"ദളപതിയെ അന്വേഷിച്ചതായി പറയൂ" എന്നാണ് ആരാധകൻ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ നടി, "ഉറപ്പായും" എന്ന് മറുപടിയും നൽകി. തുടർന്ന്, ചിരിയടക്കാനാകാതെ തൃഷ ഫോണിലേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം.

തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺ-സ്ക്രീൻ ജോഡിയാണ് വിജയ്‌യും തൃഷയും. 2004ൽ 'ഗില്ലി'യിലൂടെ ഒന്നിച്ച ഇവർ പിന്നീട് 'തിരുപ്പാച്ചി' (2005), 'ആതി' (2006), 'കുരുവി' (2008) എന്നീ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷം 2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ'യിലൂടെ ഇവർ വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തിയത് ആരാധകർ ആഘോഷമാക്കിയിരുന്നു. വിജയ് ചിത്രം 'ഗോട്ടി'ൽ നടി ഒരു ഡാൻസ് നമ്പറും ചെയ്തിരുന്നു.

നടി തൃഷ കൃഷ്ണൻ
"അദ്ദേഹത്തെ വിട്ടുനൽകുന്നു, സംഗീതവും തെറാപ്പിയും ഉപേക്ഷിക്കുന്നു"; രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി കെനിഷ

വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന് ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചതോടെ ഈ അഭ്യൂഹങ്ങൾ ബലപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും സംഗീതയുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

News Malayalam 24x7
newsmalayalam.com