"അറിവും സമ്മതവുമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു"; ഉദിത് നാരായണിനെതിരെ ആദ്യ ഭാര്യ

ബിഹാർ സുപൗലിലെ വനിതാ പൊലീസ് സ്‌റ്റേഷനിൽ രഞ്ജന പരാതി നൽകി
ഗായകൻ ഉദിത് നാരായൺ
ഗായകൻ ഉദിത് നാരായൺSource: ANI
Published on
Updated on

പ്രശസ്ത ഗായകൻ ഉദിത് നാരായണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ഭാര്യ രഞ്ജന ഝാ. തന്റെ അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു എന്നാണ് പരാതി. ഇതിൽ ഉദിത് നാരായണിനും രണ്ടാം ഭാര്യ ദീപ നാരായണിനും മറ്റ് കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് രഞ്ജനയുടെ ആരോപണം. ബിഹാർ സുപൗലിലെ വനിതാ പൊലീസ് സ്‌റ്റേഷനിലാണ് രഞ്ജന പരാതി നൽകിയത്.

ഫെബ്രുവരി 10ന് പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് രഞ്ജന ഝാ രേഖാമൂലം പരാതി സമർപ്പിച്ചത്. 1996ൽ ചികിത്സയ്‌ക്കെന്ന വ്യാജേന ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ച്, തന്റെ അറിവും സമ്മതവും ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വർഷങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിലാണ് താൻ ഈ കാര്യം അറിയുന്നത്. ഇതിൽ ഉദിത് നാരായണിന് പുറമേ അദ്ദേഹത്തിന്റെ സഹോദരങ്ങളായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായൺ ഝാ, രണ്ടാംഭാര്യ ദീപ നാരായൺ എന്നിവരും പങ്കാളികളാണെന്നും രഞ്ജന പറയുന്നു.

1984 ഡിസംബർ ഏഴിന് ഹിന്ദു ആചാരപ്രകാരം ഉദിത് തന്നെ വിവാഹം ചെയ്തതായാണ് രഞ്ജന പരാതിയിൽ പറയുന്നത്. പിന്നീട് മുംബൈയിലേക്ക് മാറിയ ഉദിത്, 1985ൽ ദീപ നാരായണിനെ വിവാഹം കഴിക്കുകയായിരുന്നു. മാധ്യമങ്ങൾ വഴിയാണ് ഇത് താൻ അറിഞ്ഞതെന്നും ഈ വിവാഹം മറച്ചുവച്ച് ഉദിത് തന്നെ വഞ്ചിച്ചുവെന്നും രഞ്ജന ആരോപിക്കുന്നു.

ഗായകൻ ഉദിത് നാരായൺ
"അതിശയിപ്പിക്കുന്ന ഫ്രെയിമുകൾ"; 'ധുരന്ധർ 2'ന്റെ ഭാഗങ്ങൾ വീഡിയോ കോളിൽ കണ്ടുവെന്ന് രൂപാലി ഗാംഗുലി

2006ൽ മുംബൈയിലെ വീട്ടിൽ ചെന്നപ്പോൾ ഉദിത്തും ദീപയും തന്നെ അധിക്ഷേപിക്കുകയും പുറത്താക്കുകയും ചെയ്തു. നേപ്പാളിലെ ഭർതൃവീട്ടിൽ ചെന്നപ്പോഴും അപമാനിച്ച് ഇറക്കിവിട്ടു. അന്നുമുതൽ താൻ സ്വന്തം മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. കുടുംബ കോടതിയേയും വനിതാ കമ്മീഷനേയും സമീപിച്ചതോടെ തന്നെ ഉദിത് ഭാര്യയായി അംഗീകരിക്കുകയും ഒത്തുതീർപ്പിലെത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് വാക്കുമാറ്റുകയും തനിക്ക് ജീവിതച്ചെലവ് നിഷേധിക്കുകയും ചെയ്തു. നിരന്തരം വാഗ്ദാന ലംഘനമുണ്ടായതോടെയാണ് വീണ്ടും നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതയായതെന്നും രഞ്ജന കൂട്ടിച്ചേർത്തു. നേപ്പാളിലെ വസ്തു വിറ്റുകിട്ടിയ 18 ലക്ഷം രൂപ ഉദിത് കൈക്കലാക്കിയെന്നും ഭീഷണിപ്പെടുത്താൻ നിരന്തരം ആളുകളെ അയയ്ക്കുന്നുവെന്നും രഞ്ജനയുടെ പരാതിയിലുണ്ട്.

ഗായകൻ ഉദിത് നാരായൺ
'സുഖമാണോ സുഖമാണ്' പ്രീ റിലീസ് ടീസർ പുറത്ത്; നാളെ റിലീസ്

രഞ്ജന ഝായുടെ പരാതി ലഭിച്ചതായി സുപൗൽ സ്റ്റേഷൻ ഇൻ- ചാർജ് അഞ്ജു തിവാരി സ്ഥിരീകരിച്ചു. മൂന്ന് ദശാബ്ദം പഴക്കമുള്ളതാണ് പരാതിയിലെ ആരോപണങ്ങൾ. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും വസ്തുതകൾ പരിശോധിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും അവർ അറിയിച്ചു.

വിഷയത്തിൽ ഉദിത് നാരായൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com