"അതിശയിപ്പിക്കുന്ന ഫ്രെയിമുകൾ"; 'ധുരന്ധർ 2'ന്റെ ഭാഗങ്ങൾ വീഡിയോ കോളിൽ കണ്ടുവെന്ന് രൂപാലി ഗാംഗുലി

മാർച്ച് 19നാണ് 'ധുരന്ധർ: ദ റിവഞ്ച്' തിയേറ്ററുകളിൽ എത്തുന്നത്
'ധുരന്ധർ 2' പോസ്റ്റർ, നടി രൂപാലി ഗാംഗുലി
'ധുരന്ധർ 2' പോസ്റ്റർ, നടി രൂപാലി ഗാംഗുലിSource: x
Published on
Updated on

കഴിഞ്ഞ വർഷം ഇറങ്ങിയ ആദിത്യ ധർ-രൺവീർ സിംഗ് ചിത്രം 'ധുരന്ധർ' ഇന്ത്യയിലും വിദേശത്തും വമ്പൻ വിജയമായി മാറിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം, 'ധുരന്ധർ: ദ റിവഞ്ച്', മാർച്ച് 19നാണ് ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടതിനു പിന്നാലെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികൾ.

ഇപ്പോഴിതാ, സിനിമയുടെ ചില ഭാഗങ്ങൾ താൻ കണ്ടുവെന്നും ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നതാണെന്നും പറയുകയാണ് നടി രൂപാലി ഗാംഗുലി. 'ധുരന്ധർ' സിനിമയുടെ കൊറിയോഗ്രാഫർ വിജയ് ഗാംഗുലിയുടെ സഹോദരിയാണ് രൂപാലി. ചിത്രം എഡിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വിജയ് വീഡിയോ കോൾ ചെയ്തിരുന്നെന്നും അങ്ങനെയാണ് ചില ഭാഗങ്ങൾ കണ്ടതെന്നുമാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്.

'ധുരന്ധർ 2' പോസ്റ്റർ, നടി രൂപാലി ഗാംഗുലി
"ഞങ്ങളുടെ ദാമ്പത്യം തകരാൻ കാത്തിരിക്കുകയാണ് ആളുകൾ"; തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

"ധുരന്ധർ ഞാൻ രണ്ടു തവണയാണ് തിയേറ്ററിൽ പോയി കണ്ടത്. എന്തൊരു സിനിമയാണത്. രണ്ടാം ഭാഗത്തിനായി അക്ഷമയായി കാത്തിരിക്കുകയാണ് ഞാൻ. ഇന്നലെ, രണ്ടാം പാർട്ടിലെ ചില ഭാഗങ്ങൾ ഞാൻ കണ്ടു. വിജയ് എഡിറ്റ് ചെയ്യുമ്പോൾ ഞാൻ വീഡിയോ കോളിൽ ഉണ്ടായിരുന്നു. 'ഈ ഷോട്ട് നോക്കൂ' എന്ന് പറഞ്ഞ് വിജയ് എന്നെ കാണിച്ചുതരികയായിരുന്നു. എന്തൊരു ഷോട്ടായിരുന്നു അത്. എനിക്ക് ഒന്നുകൂടെ കാണാനായി റീവൈൻഡ് ചെയ്ത് കാണിച്ചുതരാൻ ഞാൻ ആവശ്യപ്പെട്ടു. ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നതായിരുന്നു," രൂപാലി ഗാംഗുലി പറഞ്ഞു.

വികാസ് നൗലഖ ആണ് സിനിമയുടെ ഛായാഗ്രഹണം. ആദിത്യ ധർ തന്നെയാണ് ഈ സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ രൺവീർ സിംഗിന് ഒപ്പം പ്രധാന കഥാപാത്രങ്ങളായി എത്തിയ ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവർ ഈ ചിത്രത്തിലും ഉണ്ടാകും. സാറാ അർജുൻ ആണ് നായിക. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം.

'ധുരന്ധർ 2' പോസ്റ്റർ, നടി രൂപാലി ഗാംഗുലി
"ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ വാർത്തയെത്തി, ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്"

ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പാക് അധോലോകത്തിൽ നുഴഞ്ഞു കയറുന്ന ഹംസ അലി മസാരി (ജസ്കിരത് സിംഗ് രാംഗി) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രൺവീർ സിംഗ് അവതരിപ്പിക്കുന്നത്. ടീസറിൽ ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി മാറുന്നു എന്നതാണ് കാണിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രത്തെ കൂടുതൽ വയലന്റായിട്ടാണ് അവതരിപ്പിക്കുന്നത് എന്നാണ് 'റിവഞ്ച്' ട്രെയ്‌‌ലർ നൽകുന്ന സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com