"ഇതാണ് സൂപ്പർസ്റ്റാർ ഹാഷിർ"; സീനിലില്ലാത്ത നടന് യുകെയിൽ എന്താ കാര്യം? മറുപടിയുമായി 'വാഴ 2' മേക്കപ്പ് ആർട്ടിസ്റ്റ്

കേരള ബോക്സ് ഓഫീസിൽ മിന്നുന്ന കളക്ഷനുമായി മുന്നേറുകയാണ് 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്'
'വാഴ ​​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്'
'വാഴ ​​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്'
Published on
Updated on

സൂപ്പർ താരനിരയില്ലാതെ എത്തി കേരള ബോക്സ് ഓഫീസിൽ മിന്നുന്ന കളക്ഷനുമായി മുന്നേറുകയാണ് 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്'. വമ്പൻ കാൻവാസിൽ ഒരുക്കിയ ഒരു ചിത്രത്തിന് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് ഈ സവിൻ സാ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും കൂട്ടരുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇവർ ചിത്രീകരണത്തിന്റെ ഭാഗമായി യുകെയിലേക്ക് പറന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ വിചിത്രമായ ഒരു ചോദ്യവും ചിലരുടെ ഭാഗത്ത് നിന്ന് ഉയർന്നു. വിദേശ സീനുകളിലില്ലാത്ത ഹാഷിറിനെ എന്തിനാണ് യുകെയിലേക്ക് കൊണ്ടുപോയത് എന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് 'വാഴ 2'വിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ.

ലണ്ടനിലെ സെറ്റിൽ നിന്നുള്ള ഹാഷിന്റെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഈ ചോദ്യങ്ങളോട് സുധി പ്രതികരിച്ചത്. അണിയറപ്രവർത്തകർക്കൊപ്പം സെറ്റിൽ ജോലി ചെയ്യുന്ന ഹാഷിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. 'ഇതാണ് നമ്മൾ പറഞ്ഞ നടൻ ഹാഷിർ. എല്ലാവരും ചോദിച്ചു എന്തിനാണ് ഹാഷിർ യുകെയിൽ വന്നതെന്ന്… ഒരു സിനിമയുടെ വിജയത്തിന് കാരണം ഇങ്ങനെയൊരു കൂട്ടായ്മയാണ്. നിന്നെക്കുറിച്ച് ഓർത്ത് ഞങ്ങൾക്ക് അഭിമാനമുണ്ട് സൂപ്പർസ്റ്റാർ ഹാഷിർ," എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സുധി കുറിച്ചത്.

'വാഴ ​​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്'
ബയോപിക് ഓഫ് ബില്യൺ 'കൂടെപ്പിറപ്പുകൾ'; 'വാഴ 2' റിവ്യൂ

സംവിധായകൻ വിപിൻ ദാസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.

സിനിമയിലെ പാട്ടുകൾ സമൂഹമാധ്യമങ്ങളിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും ഹിറ്റാണ്. 'തൂക്കി', 'കൂടെപ്പിറന്നവരല്ലേ' എന്നിവയാണ് ശ്രോതാക്കളെ ഏറെ ആകർഷിച്ച ട്രാക്കുകൾ. മലയാളി മങ്കീസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത്), പാർവതീഷ് പ്രദീപ്, അർസീ, മുത്തു, അർക്കാഡോ, ജസീർ മുഹമ്മദ്, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കിളി തുടങ്ങിയവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ. അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com