"ചിലർ ഗ്രൂപ്പുകൾ ഉണ്ടാക്കി നെഗറ്റിവിറ്റി സൃഷ്ടിക്കുന്നു"; 'രണബാലി' ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ വിജയ് ദേവരകൊണ്ട

ട്രെയ്‌ലർ ലോ‌ഞ്ച് ചടങ്ങിലെ വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ട
Published on: 
Updated on: 

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി'യുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങ് ഹൈദരബാദിൽ നടന്നു. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് വേൾ‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രെയ്‌ലർ ലോ‌ഞ്ച് ചടങ്ങിലെ വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ: ഇനി എട്ട് ദിവസത്തിനുള്ളിൽ, ദസറ ആഘോഷത്തോടനുബന്ധിച്ച് ‘രണബാലി’ നിങ്ങളുടെ മുന്നിലെത്തും. നമ്മളിൽ നിന്ന് മറച്ചുവച്ച ചരിത്രം, നമ്മൾ അറിയരുതെന്ന് അവർ ആഗ്രഹിച്ച നായകന്മാരുടെ ചരിത്രം, നമ്മൾ മറന്നുപോകാതിരിക്കാൻ നാടോടി പാരമ്പര്യങ്ങളിലൂടെയും ബുറകഥകളിലൂടെയും സംരക്ഷിക്കപ്പെട്ട കഥകൾ — ആ ചരിത്രം തിരുത്താനുള്ള ശ്രമമാണ് ഒക്ടോബർ 16-ന് ‘രണബാലി’ നടത്താൻ പോകുന്നത്. ആ നായകന്മാരെ ആഘോഷിക്കാനുള്ള ശ്രമമാണ് ഞങ്ങളുടെ സിനിമ. ആ ചരിത്രത്തെ ‘രണബാലി’ ലോകമെമ്പാടും എത്തിക്കുമെന്നും, ബിഗ് സ്ക്രീനിൽ ആ ലോകം അനുഭവിച്ചറിയാനും നിങ്ങളെയെല്ലാം അതിലേക്ക് കൊണ്ടുപോകാനും കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ‘ടാക്‌സിവാല’യുടെ കഥ കേട്ട നിമിഷം തന്നെ രാഹുൽ എത്ര മികച്ച എഴുത്തുകാരനാണെന്ന് എനിക്ക് മനസിലായി. ‘രണബാലി’യുടെ കഥ എന്റെ അടുത്ത് കൊണ്ടുവന്നപ്പോൾ, ഈ വർഷത്തെ തെലുങ്ക് സിനിമയിൽ നിന്നുള്ള ഏറ്റവും മികച്ച സ്ക്രിപ്റ്റാണിത് എന്ന് എനിക്ക് തോന്നി. കഥ മാത്രമല്ല, രണബാലി, ജയമ്മ, ഹെക്ടർ, ഓരോ കഥാപാത്രവും, ആ ഗ്രാമവും, എന്റെ അമ്മയുടെ സ്വന്തം സ്ഥലമായ സിംഗനമല പോലുമുള്ള ആ ലോകം മുഴുവൻ രാഹുൽ വളരെ മനോഹരമായി എഴുതിയിട്ടുണ്ട്. ക്ഷാമത്തിന്റെ വിഷയം എടുത്ത് നമ്മുടെ സംസ്‌കാരത്തിലും മാസ് ഹീറോയിസത്തിലും അധിഷ്ഠിതമായ മനോഹരമായ ഒന്നാക്കി അദ്ദേഹം മാറ്റി. ഇത്രയും വലിയൊരു കഥ പറയുമ്പോൾ, അദ്ദേഹം ഒട്ടനവധി തലങ്ങളെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മനോഹരമായി ബന്ധിപ്പിക്കുകയും വളരെ ശ്രദ്ധയോടെ കഥ രൂപപ്പെടുത്തുകയും ചെയ്തു. രാഹുൽ ഇനി ഇതുപോലൊരു കഥ എഴുതുമോ എന്ന് എനിക്കറിയില്ല.

വിജയ് ദേവരകൊണ്ട
റെട്രോ ബോളിവുഡ് വൈബ് പാട്ടുമായി 'കൊല്ലം കോട്ട കമ്പനി'

ഈ സിനിമയ്ക്കായി എന്നെ ആദ്യം സമീപിച്ച വ്യക്തി നിർമാതാവ് രവി ഗാരുവാണ്. മാസ് എലമെന്റുകളെക്കുറിച്ച് അദ്ദേഹം വളരെ ആവേശഭരിതനാകാറുണ്ട്. അതിനുശേഷമാണ് ഞാൻ കഥ കേട്ടത്. നമുക്കായി എഴുതിയ സ്ക്രിപ്റ്റുകൾ ഏതുവിധേനയും നമ്മളിലേക്ക് വഴികണ്ടെത്തുമെന്ന് പറയാറുണ്ട്. ഈ സിനിമയുടെ കാര്യത്തിൽ, രവി ഗാരുവിനോടാണോ രാഹുലിനോടാണോ അതോ വിധിയോടാണോ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. 'രണബാലി' എന്റെ കരിയറിലെ ഒരു പ്രധാന ഹൈലൈറ്റായി നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. റിലീസിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഒക്ടോബർ 16ന് നിങ്ങളെല്ലാവരും ഈ സിനിമ കാണണം. നിങ്ങളുടെ കുടുംബങ്ങളെയും കാണിക്കണം. ഇന്ന് നമ്മൾ നിൽക്കുന്നിടത്ത് എത്താൻ നമ്മൾ എന്തൊക്കെ അനുഭവിച്ചു എന്നും നമ്മളിൽ ഏത് തരത്തിലുള്ള ഡി.എൻ.എ ആണ് ഉള്ളതെന്നും മനസിലാക്കാൻ നിങ്ങൾ ഈ സിനിമ കാണണം. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ രശ്മികയ്ക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട്, ദയവായി നിങ്ങളുടെ സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുക. എന്റെ സ്വപ്നങ്ങളും എന്റെ കഠിനാധ്വാനവും അവർക്ക് അനാവശ്യമായി തോന്നിയാൽ, ഞാൻ അവസാനിപ്പിക്കണമോ? എന്റെ ആത്മാർത്ഥത അവർക്ക് അഹങ്കാരമായും എന്റെ ആത്മവിശ്വാസം അവർക്ക് ആറ്റിട്യൂഡായും തോന്നിയാൽ, ഞാൻ ചെറുതാകണമോ? എന്റെ യാത്ര അവർക്ക് മനസിലായില്ലെങ്കിൽ ഞാൻ വീട്ടിൽ ഇരിക്കണമോ? ഞാൻ മാറില്ല. അവരാണ് മാറേണ്ടത്. നിങ്ങൾ സ്വയം മെച്ചപ്പെട്ടാൽ, നിങ്ങളുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അത് നല്ലതായിരിക്കും. ആരെങ്കിലും ഒരാളെ നിരന്തരം വലിച്ചു താഴെയിടാൻ ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ചിലർ ഗ്രൂപ്പുകൾ ഉണ്ടാക്കി ഇത്തരം നെഗറ്റിവിറ്റി സൃഷ്ടിക്കുകയാണ്.

വിജയ് ദേവരകൊണ്ട
'ഈ കാർത്തിക് സുബ്ബരാജിനെയാണ് ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്"; 'ഡൊറോത്തി'യെ പ്രശംസിച്ച് രജനികാന്ത്

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ആർണോൾഡ് വോസ്‌ലൂ തുടങ്ങിയവരാണ് 'രണബാലി'യിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം. അവതരണം: ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, നിർമാതാക്കൾ: നവീൻ യെർനേനി, വൈ. രവിശങ്കർ, കഥ & സംവിധാനം: രാഹുൽ സാംകൃത്യൻ, സഹനിർമാതാക്കൾ: അനുരാഗ് പർവതനേനി, ശിവ് ചാനൻ, സി.ഇ.ഒ: ചെറി, സംഗീതം: അജയ്-അതുൽ, ഛായാഗ്രഹണം: നീരവ് ഷാ, ജിഷ്ണു ഭട്ടാചാർജി രചന: പ്രമോദ് തമ്മിനേനി പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസാനി. എഡിറ്റർ: കാർത്തിക ശ്രീനിവാസ് ആർ ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ. ചന്ദ്രശേഖർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, നൃത്തസംവിധാനം: കൃതി മഹേഷ് , കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, ആർട്ട് ഡയറക്ടർ: വിഠൽ കോസനം, വി.എഫ്.എക്സ് സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് എൻഗുയെൻ, റബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പി.ആർ.ഒ: സുരേഷ് - എസ്‌.കെ മീഡിയ, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

News Malayalam 24x7
newsmalayalam.com