"വിജയം ഉറപ്പ്!" ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വിജയ്‌‍യുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്

വിജയ്‌യ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്
നടനും ടിവികെ അധ്യക്ഷനുമായ വിജയ്
നടനും ടിവികെ അധ്യക്ഷനുമായ വിജയ്Source: ANI
Published on
Updated on

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയത് വലിയ ചർച്ചയായിരുന്നു. വിജയ്‌യ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഈ ആരോപണം വലിയ ചർച്ചയായതിന് പിന്നാലെ എത്തിയ വിജയ്‌യുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടുന്നു.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് വിജയ് എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്. "എന്റെ പ്രിയപ്പെട്ട അനിയന്മാർക്കും അനിയത്തിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഭയമില്ലാതെ, ധൈര്യത്തോടെ പരീക്ഷയെ നേരിടുക. നല്ലത് മാത്രം സംഭവിക്കും, വിജയം ഉറപ്പാണ്!" എന്നാണ് വിജയ് കുറിച്ചത്.

ചെങ്കൽപേട്ട് ജില്ലാ കുടുംബ കോടതിയിലാണ് സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയത്. വിജയ്‌യ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ കണ്ടെത്തിയതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ഈ ബന്ധം താൻ അറിഞ്ഞതോടെ അത് ഒഴിവാക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ അത് തുടരുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. 1999ൽ വിവാഹിതരായ വിജയ്- സംഗീത ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ടു മക്കളുണ്ട്.

നടനും ടിവികെ അധ്യക്ഷനുമായ വിജയ്
അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്‌ഷനിൽ പങ്കെടുത്ത് ബേസിൽ ജോസഫ്; ചിത്രങ്ങൾ

68 സിനിമകളിൽ അഭിനയിച്ച വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച നടൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകൻ' ആണ് നടന്റെ അവസാന ചിത്രം. 2026 പൊങ്കൽ റിലീസ് ആയിട്ടാണ് ഈ സിനിമ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം ഈ സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com