"ഇതെന്‍റെ ജീവിതം, ഇങ്ങനൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ വന്നിട്ടില്ല"; അർജുൻ അശോകൻ ചിത്രം 'തലവര'യെ അഭിനന്ദിച്ച് വിറ്റിലിഗോ മോഡൽ ബെൻസി ജോയ്

ശരിക്കും കരഞ്ഞുപോയെന്നും ഇങ്ങനൊരു സിനിമ വന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ബെൻസി ജോയ് പറഞ്ഞു.
Vitiligo model Bency joy on Thalavara movie
Vitiligo model Bency joy on Thalavara movieSource: X
Published on

തിരുവനന്തപുരം: അർജുൻ അശോകൻ ചിത്രം 'തലവര' വിറ്റിലിഗോ രോഗാവസ്ഥയുള്ളവരുടെ ജീവിതത്തെ യാഥാർത്ഥ്യ ബോധ്യത്തോടെ പകർത്തിയ സിനിമയാണെന്ന് വിറ്റിലിഗോ മോഡൽ ബെൻസി ജോയ്. "എനിക്ക് പറയാൻ വാക്കുകളില്ല. എന്നെപ്പോലെയുള്ള ഒരു വ്യക്തിയുടെ ജീവിതയാത്രയാണ് ഈ സിനിമ. ഇത് ഞങ്ങളുടെ ജീവിതമാണ്," സിനിമ കണ്ട ശേഷം ബെൻസി ജോയ് മാധ്യമങ്ങളോട് പറഞ്ഞു.

നെഞ്ചിൽ തൊടുന്ന അഭിനയ മുഹൂർത്തങ്ങളുമായി അർജുൻ അശോകൻ ചിത്രം 'തലവര' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം കണ്ട ശേഷം വിറ്റിലിഗോ രോഗബാധിതയായ മോഡൽ ബെൻസി ജോയ് പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

''ഞാൻ വിറ്റിലിഗോ രോവാസ്ഥയുള്ളയാളാണ്. ഇങ്ങനൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ വന്നിട്ടില്ല. എന്നെ പോലെയുള്ളൊരു വ്യക്തി എങ്ങനെയാണോ കടന്നുവന്നത്, ഞങ്ങളുടെ ജീവിതമാണ് ഈ സിനിമയിലുള്ളത്. ശരിക്കും കരഞ്ഞുപോയി. ഇങ്ങനെയൊരു സിനിമ വന്നതിൽ ഏറെ സന്തോഷമുണ്ട്. മേക്കപ്പൊക്കെ ശരിക്കും മികച്ചതായിരുന്നു, സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരോടും നന്ദിയുണ്ട്'', ബെൻസി ജോയ് സിനിമ കണ്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിയത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തിയപ്പോൾ ജ്യോതി എന്ന നായികാ കഥാപാത്രമായാണ് രേവതി ശർമ എത്തിയിരിക്കുന്നത്.

അശോകൻ, ഷൈജു ശ്രീധർ, അശ്വന്ത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

Vitiligo model Bency joy on Thalavara movie
"അവിശ്വസനീയം"; ഹാരി പോട്ടര്‍ ഡ്രീം റോള്‍ ആണെന്ന് ഡൊമിനിക് മക്ലാഫ്ലിന്‍

പാലക്കാടിൻ്റെ തനത് സംസാര ശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാര നിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിച്ചിരിക്കുന്നതാണ് ഈ ചിത്രം.

ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർ മത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സിനിമകള്‍ നിർമിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം എത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.

അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. തീർച്ചയായും കുടുംബങ്ങളുടേയും യൂത്തിന്‍റേയും പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്നൊരു ഫീൽ ഗുഡ് ചിത്രമാണ് 'തലവര' എന്ന് നിസ്സംശയം പറയാം.

Vitiligo model Bency joy on Thalavara movie
പ്രിയദര്‍ശന്റെ 'ഹൈവാന്' തുടക്കം; 18 വര്‍ഷത്തിന് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നു, ചിത്രീകരണം കൊച്ചിയിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com