വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം; ഒടുവില്‍ മനസ് തുറന്ന് രശ്മിക മന്ദാന

നാല് വർഷമായി ആളുകൾ ഇതേ കാര്യം ചോദിച്ചു കൊണ്ടിരിക്കുകയാണെന്ന് രശ്മിക
വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം; ഒടുവില്‍ മനസ് തുറന്ന് രശ്മിക മന്ദാന
Published on
Updated on

ഫെബ്രുവരിയില്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹതിരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയ്പൂരില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും വിവാഹം. അതിനു ശേഷം ഹൈദരാബാദില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിരുന്നും ഉണ്ടാകും.

2025 ഒക്ടോബറില്‍ കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത്രയൊക്കെ കാര്യങ്ങള്‍ പുറത്തുവന്നിട്ടും താരങ്ങള്‍ ഇരുവരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ നേരിട്ടപ്പോഴെല്ലാം വിജയിയും രശ്മികയും ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്.

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം; ഒടുവില്‍ മനസ് തുറന്ന് രശ്മിക മന്ദാന
നിങ്ങള്‍ സുഹൃത്തുക്കളായിരുന്നോ? നയന്‍താരയും തൃഷയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ട് ആരാധകര്‍

ഇപ്പോഴിതാ, വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രശ്മിക മന്ദാന. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് രശ്മികയോടെ വിജയിയുമായുള്ള വിവാഹത്തെ കുറിച്ച് ചോദിച്ചത്.

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം; ഒടുവില്‍ മനസ് തുറന്ന് രശ്മിക മന്ദാന
"ഒരു മമ്മൂട്ടി ചിത്രത്തിനോട് പോലും നോ പറയേണ്ടി വന്നു, നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത് "; മനസ് തുറന്ന് ഭാവന

നാല് വര്‍ഷമായി ഇത്തരം വാര്‍ത്തകള്‍ വരികയും ആളുകള്‍ ചോദിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു രശ്മികയുടെ മറുപടി. അതിനെ കുറിച്ച് മറുപടി പറയേണ്ട സമയമാകുമ്പോള്‍ താനും വിജയിയും മറുപടി പറയും എന്നായിരുന്നു രശ്മികയുടെ മറുപടി.

വിവാഹ വാര്‍ത്ത രശ്മിക തള്ളിക്കളഞ്ഞിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അതിനര്‍ത്ഥം താരവിവാഹം ഉടന്‍ ഉണ്ടാകുമെന്നും ആരാധകര്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com