അനിരുദ്ധ് പിന്മാറി?; വീണ്ടും ആരാധകരുടെ ക്ഷമ പരീക്ഷിച്ച് സിമ്പു 'അരസൻ' പൊങ്കലിനും എത്തില്ല !

തമിഴ് സിനിമാലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റാണ് 'അരസൻ'. ദീപാവലി റിലീസായി അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരുന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയാകാത്തതിനാൽ തിയേറ്ററുകളിൽ എത്തിയിരുന്നില്ല.
 'അരസൻ' പോസ്റ്റർ, ലൊക്കേഷൻ ചിത്രം
'അരസൻ' പോസ്റ്റർ, ലൊക്കേഷൻ ചിത്രം
Published on: 
Updated on: 

ചെന്നൈ: കോളിവുഡില്‍ ഏറ്റവും ലോയല്‍ ഫാന്‍ ബേസുള്ള താരങ്ങളിലൊരാളാണ് സിലമ്പരസൻ എന്ന സിമ്പു എന്ന എസ്.ടി.ആര്‍. കരിയറിൽ പലതവണ കടുത്ത പ്രതിസന്ധികളും വിവാദങ്ങളും നേരിട്ടപ്പോഴെല്ലാം താരത്തിന് കട്ടയ്ക്ക് പിന്തുണയുമായി കൂടെ നിന്നത് ആരാധകരായിരുന്നു. എന്നാൽ പകരം ആരാധകർക്ക് പലപ്പോഴും ലഭിച്ചത് നീണ്ട കാത്തിരിപ്പും നിരാശയുമാണ്, പ്രത്യേകിച്ച് സിനിമകളുടെ റിലീസിന്റെ കാര്യത്തിൽ. ഇപ്പോൾ ആ നീണ്ട പട്ടികയിലെ പുതിയ പേരായി വെട്രിമാരൻ-സിമ്പു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അരസൻ'മാറുമോ എന്ന ആശങ്കയിലാണ് സിനിമാപ്രേമികൾ.

തമിഴ് സിനിമാലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റാണ് 'അരസൻ'. ദീപാവലി റിലീസായി അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരുന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയാകാത്തതിനാൽ തിയേറ്ററുകളിൽ എത്തിയിരുന്നില്ല. ഇപ്പോഴിതാ വരാനിരിക്കുന്ന പൊങ്കൽ സീസണിലും ചിത്രം റിലീസ് ചെയ്യാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംവിധായകൻ വെട്രിമാരൻ തന്റെ പുതിയ ചിത്രമായ 'രാജൻ വകൈയറ' പൂർത്തിയാക്കിയ ശേഷമേ 'അരസന്റെ' ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കൂ എന്ന തരത്തിലുള്ള വാർത്തകളാണ് ആരാധകരെ കൂടുതൽ നിരാശരാക്കുന്നത്. ഇതിനിടയിൽ, അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ദീപാവലി പ്രൊമോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പോരാത്തതിന്, ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ പ്രൊജക്റ്റിൽ നിന്ന് പിന്മാറിയെന്ന സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളും തമിഴ് സിനിമാ വൃത്തങ്ങളിൽ സജീവമാണ്.

 'അരസൻ' പോസ്റ്റർ, ലൊക്കേഷൻ ചിത്രം
'കറുപ്പ്' സിനിമയ്‌ക്കായി സിമ്പു പാടിയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി സംവിധായകൻ

2021-ന് ശേഷം സിമ്പുവിന്റേതായി ആകെ നാല് ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിലെത്തിയത്. വൻ ഹിറ്റായ 'മാനാട്', ഗൗതം മേനോൻ ചിത്രം 'വെന്ത് തണിന്തത് കാട്', ഖാക്കി എന്ന ചിത്രത്തിന്‍റെ കന്നഡ റീമേക്കായ 'പത്ത് തല', മണിരത്നം-കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങിയ മൾട്ടിസ്റ്റാർ ചിത്രം 'തഗ് ലൈഫ്' എന്നിവയാണവ. മുൻപ് പ്രഖ്യാപിച്ചിരുന്ന മറ്റ് ചില പ്രൊജക്റ്റുകൾക്ക് പുറമേയാണ് ഏറെ പ്രതീക്ഷയോടെ 'അരസൻ' പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ മന്ദഗതിയിലാകുന്നതും റിലീസ് വീണ്ടും നീളുന്നതും സിമ്പുവിനെ ബിഗ് സ്ക്രീനിൽ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയാണ്. ഈ നിരാശയ്ക്കിടയിൽ "കാത്തിരിപ്പിന്റെ വില സിമ്പു ഫാൻസിനോളം മറ്റാർക്കും അറിയാൻ സാധ്യതയില്ല" എന്ന അടിക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി ട്രോളുകളും മറ്റും വരുന്നുണ്ട്.

 'അരസൻ' പോസ്റ്റർ, ലൊക്കേഷൻ ചിത്രം
തഗ് ലൈഫില്‍‌ സിമ്പു വാങ്ങിയത് റെക്കോർഡ് പ്രതിഫലം; കണക്കുകള്‍ പുറത്ത്