ദി ടീ സ്റ്റോറി... ചായ കുടിച്ചും ആരോ​ഗ്യം സെറ്റാക്കാം!

ചായ കറുപ്പോ ചുവപ്പോ പച്ചയോ ആകട്ടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിലുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്
ദി ടീ സ്റ്റോറി... ചായ കുടിച്ചും ആരോ​ഗ്യം സെറ്റാക്കാം!
Published on: 
Updated on: 

ഒരു ​ഗ്ലാസ് ചായ കുടിച്ചാലേ ദിവസം ഒന്ന് ഉഷാറാവൂ എന്ന് പറയുന്നവരെ കണ്ടിട്ടില്ലേ....! ഉറക്കം മാറ്റാൻ ചായ, യാത്രയ്ക്കിടയിലെ ക്ഷീണം മറക്കാൻ ചായ... നടന്നാൽ ചായ നിന്നാൽ ചായ.. അങ്ങനെ എന്തിനും ചായ വേണം എന്ന് പറയുന്ന ആൾക്കാരെ നിങ്ങൾ കണ്ടിട്ടില്ലേ... സംഭവം സത്യമാണ്... ചായ കറുപ്പോ ചുവപ്പോ പച്ചയോ ആകട്ടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിലുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആരോഗ്യകരമായ പാനീയം എന്നാണ് ചായയെ വിളിക്കുന്നത് പോലും. ചായയിൽ നിരോക്സീകാരികളും ആന്റി ഇൻഫ്ലമേറ്ററിയും നാഡികളെ സംരക്ഷിക്കുന്നതുമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, അർബുദം, പ്രമേഹം മുതലായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് കണ്ടെത്തൽ.

സ്വീഡനിലെ ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ചൈനയിലെ 4.85 ലക്ഷത്തിലധികം ആളുകളുടെ വിവരങ്ങളാണു വിശകലനം ചെയ്തത്. ശരാശരി 9 വർഷത്തെ നിരീക്ഷണത്തിനിടെ പതിവായി കട്ടൻചായ കുടിച്ചവരിൽ ഇത്തരം രോഗങ്ങൾക്കുള്ള സാധ്യത 11 ശതമാനം കുറവാണെന്ന് കണ്ടെത്തി. കൂടാതെ ദിവസവും ഒരു കപ്പ് ചായയെങ്കിലും കുടിക്കുന്നത് നേത്രരോഗമായ ഗ്ലൂക്കോമ വരാതെ തടയും എന്ന് പുതിയൊരു നേത്രപഠനവും പറയുന്നുണ്ട്. ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.

ദി ടീ സ്റ്റോറി... ചായ കുടിച്ചും ആരോ​ഗ്യം സെറ്റാക്കാം!
ഇതൊക്കെ ഉള്ളതാണോ? ഒക്ടോബർ തിയറി സത്യമോ?

എന്നാൽ, ചായ കുടിക്കുന്നതുകൊണ്ടുമാത്രം രോഗം തടയാനാകുമെന്ന് ഇതിനർഥമില്ല. പുകവലിക്കാത്ത, കൃത്യമായി വ്യായാമം ചെയ്യുന്ന ചായ പ്രേമികൾക്കാണ് രോഗസാധ്യത കുറഞ്ഞതായി കണ്ടെത്തിയത്. സാധാരണയായി നമ്മൾ മലയാളികൾ മൂന്നിനം ചായകളാണ് ഉപയോ​ഗിക്കുന്നത്. അവയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്നു നോക്കാം.

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീയിൽ നിന്ന് തുടങ്ങാം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ (Catechins), കഫീൻ എന്നിവ ശരീരത്തിന്റെ മെറ്റബോളിസം ഉയർത്താനും കൊഴുപ്പ് എരിച്ചുുകളയാനും സഹായിക്കുന്നവയാണ്. ഇതിലടങ്ങിയ ആന്റീഓക്സിഡന്റായ എപ്പിഗാലോ കറ്റേച്ചിൻ ഗാലേറ്റ് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. ഹൃദ്രോഗം, അർബുദം, പ്രമേഹം, കൊളസ്ട്രോൾ ഇവയ്ക്കെല്ലാം കാരണമായ അടിവയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും ഫലപ്രദം ഗ്രീൻടിയുടെ ഉപയോഗമാണെന്നും തെളിഞ്ഞിട്ടുണ്ട്. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകും.

ദി ടീ സ്റ്റോറി... ചായ കുടിച്ചും ആരോ​ഗ്യം സെറ്റാക്കാം!
ആരുടെ അനാസ്ഥ? റോഡുകൾ റേസിങ് ട്രാക്കുകളാകുമ്പോൾ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കട്ടൻ ചായയ്ക്കും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഡിഎൻഎയുടെ തകരാറിൽ നിന്നും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളായ പോളിഫിനോളുകൾ കട്ടൻ ചായയിൽ ധാരാളമുണ്ട്. കൂടാതെ ടൈപ്പ് 2 പ്രമേഹം തടയാനും കട്ടൻചായ കുടിക്കുന്നതിലൂടെ സാധിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

ചായ പൊതുവേ കുഴപ്പക്കാരൻ അല്ലെങ്കിലും കൂടെയുള്ള പഞ്ചസാര വില്ലനാണ്. അമിതമായ ചൂടോടെ ചായ കുടിക്കുന്നത് ഒഴിവാക്കാം. ഒരു ദിവസം 2, 3 ചായ വരെ കുടിക്കാമെന്നാണു വിദഗ്ധാഭിപ്രായം. എന്നാൽ സ്വന്തം ആരോഗ്യസ്ഥിതി കൂടി ഇതിനൊപ്പം പരിഗണിക്കാൻ ശ്രദ്ധിക്കുമല്ലോ..