നിങ്ങളുടെ മൂഡ് അനുസരിച്ച് കണ്ടൻ്റുകൾ മാറി മറിയും; പുത്തൻ എഐ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

മൂഡിന് അനുസരിച്ച് ചിത്രങ്ങൾ തെളിഞ്ഞുവരാനുള്ള നെറ്റ്ഫിക്സ് കണ്ടുപിടിച്ച സംവിധാനമാണ് എഐ ഡിസ്കവർ.
The content will change according to your mood
നിങ്ങളുടെ മൂഡ് അനുസരിച്ച് കണ്ടൻ്റുകൾ മാറി മറിയും
Published on: 
Updated on: 

നിങ്ങളുടെ മൂഡിന് അനുസരിച്ച് ചിത്രങ്ങൾ സ്ക്രീനിൽ തെളിഞ്ഞ് വന്നാലോ. ഇങ്ങനെയൊരു സംഭവം നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ..ഇന്ന് എനിക്ക് ആക്ഷൻ സിനിമ കാണാനാണ് താൽപ്പര്യം. പക്ഷേ തിരഞ്ഞ് പിടിച്ച് കാണാനുള്ള സമയമില്ല. എന്നാൽ പിന്നെ കാണുന്നില്ല. എന്നാവും നിങ്ങൾ ആദ്യം ചിന്തിക്കുക. എന്നാൽ നിങ്ങളുടെ ഈ ചിന്ത അസ്ഥാനത്ത് ആകുകയാണ്. നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ചിത്രങ്ങൾ സമയനഷ്ടമില്ലാതെ സ്ക്രിനിൽ എത്തിയാലോ. ഇതിനുള്ള പ്രേക്ഷക സ്വാതന്ത്യമാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫിക്സ് ഒരുക്കുന്നത്. കാഴ്ചക്കാരുടെ അന്നേത്തെ മൂഡിന് അനുസരിച്ച് ചിത്രങ്ങൾ തെളിഞ്ഞുവരാനുള്ള സംവിധാനം. വെറൊന്നുമല്ല എഐ സഹായത്തോടെ നെറ്റ്ഫിക്സ് കണ്ടുപിടിച്ച എഐ ഡിസ്കവറാണ് താരം.

ടിവി ആപ്പുകളിൽ മണിക്കൂറുകളോളം സ്ക്രോൾ ചെയ്ത് സമയം കളയാതെ, എഐയുടെ സഹായത്തോടെ ഇഷ്ടമുള്ള കണ്ടൻ്റുകൾ വേഗത്തിൽ തെരഞ്ഞെടുക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സിനിമ കാണാൻ സമയമില്ലാത്ത പ്രേക്ഷകരുടെ മാനസികാവസ്ഥയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള നീണ്ട പരീക്ഷണത്തിനൊടുവിലാണ് നെറ്റ്ഫിക്സ് പുതിയൊരു ടൂൾ കണ്ടുപിടിച്ചത്.

The content will change according to your mood
അയോധ്യ പ്രകാശപൂരിതം; 30 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് റെക്കോർഡിൽ

വേറൊന്നുമല്ല പ്രേക്ഷകൻ്റെ മൂഡ് അനുസരിച്ച് കണ്ടൻ്റുകൾ മാറി മറിയുന്ന എഐ ഡിസ്കവർ. സിനിമകളും സീരിസുകളും നിദേശിക്കുന്ന എഐ ഫീച്ചറാണിത്. സമയനഷ്ടമില്ലാതെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചുള്ള ചിത്രങ്ങളോ, സീരീസോ തെരഞ്ഞെടുക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേക്ത. സമയം കളയാതെ നല്ലൊരു സിനിമാനുഭവം ലഭ്യമാക്കുകയാണ് ഇതിലൂടെ നെറ്റ്ഫിക്ലസ് ലക്ഷ്യമിടുന്നത്.

എഐ ഡിസ്കവറിൻ്റെ പ്രത്യേകത?

പ്രേക്ഷകരുടെ അന്നത്തെ മൂഡ്, അവർക്ക് കാണാൻ ലഭ്യമായ സമയം, ട്രെൻഡിംഗ് വിഷയങ്ങൾ എന്നിവ വിശകലനം ചെയ്താണ് നെറ്റ്ഫ്ലിക്സ് ഈ പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. സംതിങ് ലൈറ്റ്, സ്കെയർ മീ, ഫാമിലി മൂവി നൈറ്റ്, ക്വിക്ക് വാച്ചസ് എന്നിങ്ങനെ വിവിധ കാറ്റഗറികളിലായി തീമുകൾ ലഭ്യമാകും. ഇതിനുപുറമെ, നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ ട്യൂൺ യുവർ റെക്കമൻഡേഷൻസ്, പുതിയ രീതിയിലേക്ക് മാറാൻ സംതിങ് ഡിഫറൻ്റ് എന്നീ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലേ ബട്ടണിന് അരികിലായി നൽകിയിരിക്കുന്ന ഈ ഓപ്ഷൻ വഴി, നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിർദ്ദേശങ്ങൾ സേവ് ചെയ്യാനും താല്പര്യമില്ലാത്തവ ഇനിമുതൽ കാണിക്കരുതെന്ന് എഐ-യോട് ആവശ്യപ്പെടാനും സാധിക്കും. ഓരോ തീമും തെരഞ്ഞെടുക്കുമ്പോൾ അതിൽ ഉൾപ്പെടുന്ന സിനിമകളുടെയോ ഷോകളുടെയോ ചെറിയ വീഡിയോ ക്ലിപ്പുകൾ കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ഇത് കണ്ടൻ്റ് തെരഞ്ഞെടുക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നു. ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്ന ഓപ്ഷനുകൾക്ക് അനുസരിച്ച് ഈ സിസ്റ്റം തത്സമയം അതിൻ്റെ നിർദ്ദേശങ്ങൾ മാറ്റിമറിക്കുകയും കൂടുതൽ കൃത്യതയുള്ളവ കാണിക്കുകയും ചെയ്യും. നിലവിൽ അമേരിക്കയിലെ ടിവി ഉപയോക്താക്കളിൽ ഇംഗ്ലീഷ് ഭാഷയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ എഐ ഫീച്ചർ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ എഐ അധിഷ്ഠിത തിരച്ചിൽ ഫീച്ചറിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിവി സ്ക്രീനിൻ്റെ മുകളിൽ ഒരു ചുവന്ന രത്നത്തിൻ്റെ ഐക്കണോടു കൂടിയാണ് ഈ പുതിയ 'Discover' ടാബ് കാണാൻ സാധിക്കുക.

The content will change according to your mood
ചരിത്രനേട്ടം; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് വിജയകരമായി ലാൻഡിങ്ങ് നടത്തി ഇന്ത്യൻ വ്യോമസേന