അയോധ്യ പ്രകാശപൂരിതം; 30 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് റെക്കോർഡിൽ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെ അയോധ്യയിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ചാണ് പുതിയ ഗിന്നസ് റെക്കോർഡ് കുറിച്ചത്.
Entering the Guinness Records by lighting over 30 million lamps
30 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് റെക്കോർഡിൽ
Published on: 
Updated on: 

അയോധ്യ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെ അയോധ്യയിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് പുതിയ ഗിന്നസ് റെക്കോർഡ് കുറിച്ചു. സരയൂ നദീതീരത്തുള്ള രാം കി പൈഡി ഉൾപ്പെടെയുള്ള ഘട്ടുകളിലായി ഒരേസമയം ലക്ഷക്കണക്കിന് ദീപങ്ങൾ തെളിയിച്ചാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷത്തെ റെക്കോർഡായ 22 ലക്ഷം വിളക്കുകൾ എന്ന നേട്ടമാണ് ഇത്തവണ മറികടന്നത്. സർവകലാശാലകളിലെ വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ, തദ്ദേശവാസികൾ എന്നിവരുൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം ഈ ദീപോത്സവത്തിൽ പങ്കാളികളായി. ഈ ദീപോത്സവത്തോടെ അയോധ്യ നഗരം മുഴുവൻ പ്രകാശപൂരിതമാക്കുകയും ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുകയും ചെയ്തു.

Entering the Guinness Records by lighting over 30 million lamps
"രാമ ഭക്തരുടെ മാപ്പ് പറയുക"; അഖിലേഷ് യാദവിൻ്റെ അയോധ്യ ക്ഷേത്ര സന്ദർശനത്തിനെതിരെ യോഗി ആദിത്യനാഥ്

രാമായണത്തിലെ കഥാസന്ദർഭങ്ങൾ വിവരിക്കുന്ന വർണ്ണാഭമായ ശോഭയാത്രയും, ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും അടങ്ങുന്ന രൂപങ്ങൾ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന ചടങ്ങും നടന്നു. രാമായണ കഥാമുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള 2,100-ലധികം ഡ്രോണുകൾ അണിനിരന്ന വലിയ ഡ്രോൺ ഷോയും ലേസർ-ലൈറ്റ് ഷോയും സരയു നദിക്കരയിൽ അരങ്ങേറി.

സരയു തീരത്ത് നടന്ന മഹാ ആരതിയിലും സാംസ്കാരിക പരിപാടികളിലും പതിനായിരക്കണക്കിന് ഭക്തരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നഗരത്തിൻ്റെ സാംസ്‌കാരിക പൈതൃകവും ഭഗവാൻ ശ്രീരാമനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള ചടങ്ങുകളാണ് നടന്നത്.

Entering the Guinness Records by lighting over 30 million lamps
ചരിത്രനേട്ടം; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് വിജയകരമായി ലാൻഡിങ്ങ് നടത്തി ഇന്ത്യൻ വ്യോമസേന