''ഹൗ ഓള്‍ഡ് ആര്‍ യു'', ട്രെയിന്‍ യാത്ര സമ്മാനിച്ച ഡിജിറ്റല്‍ വിപ്ലവം, മുതിര്‍ന്ന പൗരര്‍ക്കായി ഒരു യുവാവിന്റെ സംരംഭം

''മുതിര്‍ന്നവരെ എഐ പഠിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാകും എന്നായിരുന്ന് കരുതിയത്. ഒരാഴ്ച നീണ്ടുനിന്ന ക്ലാസ് കഴിഞ്ഞപ്പോള്‍ അവര്‍ ഇതെല്ലാം എളുപ്പത്തില്‍ പഠിച്ചെടുത്ത പോലെ തോന്നി''
''ഹൗ ഓള്‍ഡ് ആര്‍ യു'', ട്രെയിന്‍ യാത്ര സമ്മാനിച്ച ഡിജിറ്റല്‍ വിപ്ലവം, മുതിര്‍ന്ന പൗരര്‍ക്കായി ഒരു യുവാവിന്റെ സംരംഭം
Published on

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള മംഗള എക്‌സ്പ്രസില്‍ യാത്രക്കാരായ ഒരുകൂട്ടം മുതിര്‍ന്ന വ്യക്തികളെ ഒരു ചെറുപ്പക്കാരന്‍ പരിചയപ്പെടുന്നു. കേരളത്തില്‍ നിന്ന് ട്രാവല്‍ പാക്കേജ് ബുക്ക് ചെയ്ത് ഉത്തരേന്ത്യ കണ്ട് മടങ്ങുന്നവരാണവര്‍. ഭീമമായ തുക ഈടാക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ പ്രായമായവരെന്ന പരിഗണനയും നല്‍കാത്ത അവരുടെ ട്രാവല്‍ ഏജന്‍സിയുടെ കൊള്ള തിരിച്ചറിഞ്ഞ അയാള്‍ പിന്നീട് കേരളത്തില്‍ ഒരു കമ്മ്യൂണിറ്റിക്ക് രൂപം നല്‍കി. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ഡിജിറ്റല്‍ സാക്ഷരതയും ഉറപ്പാക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന കമ്മ്യൂണിറ്റി.

ഇന്ന്, ഷിജിന്‍ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന 400 അംഗങ്ങളുള്ള ഓണ്‍ലൈന്‍ കൂട്ടായ്മയുടെ അമരക്കാരനാണ്. 50 വയസ്സിന് മുകളിലുള്ളവരുടെ ജീവിതത്തില്‍ പുതിയ ലക്ഷ്യബോധവും സാമൂഹിക ബന്ധങ്ങളും നല്‍കിക്കൊണ്ട് അദ്ദേഹം കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. പ്രായം ഒരു പരിധിയല്ലെന്ന് ഇത് തെളിയിക്കുന്നു.

''ഹൗ ഓള്‍ഡ് ആര്‍ യു'', ട്രെയിന്‍ യാത്ര സമ്മാനിച്ച ഡിജിറ്റല്‍ വിപ്ലവം, മുതിര്‍ന്ന പൗരര്‍ക്കായി ഒരു യുവാവിന്റെ സംരംഭം
SPOTLIGHT | എന്‍എസ്എസ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍

യങ് ഓള്‍ഡീസിനായുള്ള ഡിജിറ്റല്‍ വിപ്ലവം

ഒരു ലളിതമായ സപ്പോര്‍ട്ട് ഗ്രൂപ്പായി ആരംഭിച്ച ഈ കൂട്ടായ്മ പിന്നീട് ഒരു സമഗ്രമായ കൈത്താങ്ങായി മാറുകയായിരുന്നു. ഷിജിനും സുഹൃത്തുക്കളും ചേര്‍ന്ന് അംഗങ്ങളെ ഡിജിറ്റല്‍ ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഗൂഗിള്‍ മീറ്റും വാട്ട്‌സ്ആപ്പും ഉപയോഗിക്കുന്നത് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കുന്നത് വരെ. ഇന്ന് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് എഐ ഉപയോഗിച്ച് പാട്ട്, ഇമേജ്, വീഡിയോ, വെബ്‌സൈറ്റ്, ഓഡിയോ എന്നിങ്ങനെ എഐയുടെ സമഗ്ര ഉപയോഗങ്ങളും അറിയാം. കൂടാതെ വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് സ്വയം രക്ഷിക്കാനുള്ള ക്ലാസുകളും നല്‍കുന്നുണ്ട്.

''മുതിര്‍ന്നവരെ എഐ പഠിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാകും എന്നായിരുന്ന് ഞാന്‍ കരുതിയത്. ഒരാഴ്ച നീണ്ടുനിന്ന ക്ലാസ് കഴിഞ്ഞപ്പോള്‍ അവര്‍ ഇതെല്ലാം എളുപ്പത്തില്‍ പഠിച്ചെടുത്തതുപോലെ എനിക്ക് തോന്നി. കൂടാതെ അവര്‍ ക്രിയേറ്റ് ചെയ്ത് ഇമേജുകളും വീഡിയോകളുമൊക്കെ മികച്ചതായിരുന്നു.'' ഷിജിന്‍ പറഞ്ഞു.

''എഐ കോഴ്സ് എനിക്ക് വിലപ്പെട്ട ഒരു പഠനാനുഭവമായിരുന്നു. പഠിപ്പിക്കുന്നതിലും അത് കൃത്യമായി മനസ്സിലാക്കി തരുന്നതിലും ഇന്‍സ്ട്രക്ടര്‍ വിജയിച്ചു. എഐ പഠിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാരും ഈ കോഴ്‌സ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു,'' കോഴ്‌സിന്റെ ഭാഗമായ മാത്യു ക്രിസ്തുരാജ് പറഞ്ഞു.

''ഹൗ ഓള്‍ഡ് ആര്‍ യു'', ട്രെയിന്‍ യാത്ര സമ്മാനിച്ച ഡിജിറ്റല്‍ വിപ്ലവം, മുതിര്‍ന്ന പൗരര്‍ക്കായി ഒരു യുവാവിന്റെ സംരംഭം
സമദൂരത്തില്‍ നിന്ന് 'ലെഫ്റ്റ്' അടിച്ചോ എന്‍എസ്എസ്; തെരഞ്ഞെടുപ്പ് അടുക്കെ ജി. സുകുമാരന്‍ നായരുടെ മനസിലെന്ത്?

'ഹൗ ഓള്‍ഡ് ആര്‍ യു' കമ്മ്യൂണിറ്റിയിലെ മറ്റു പ്രവര്‍ത്തനങ്ങള്‍

മക്കളൊക്കെ വിദേശത്തായതിനാല്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന നിരവധിപേര്‍ ഈ കമ്മ്യൂണിറ്റിയില്‍ ഉണ്ട്. അവര്‍ക്ക് തണലേകാനും സംസാരിക്കാനുമുള്ള ഒരു ഇടം കൂടിയാണ് 'ഹൗ ഓള്‍ഡ് ആര്‍ യു'. ഓണ്‍ലൈന്‍ മീറ്റപ്പുകളും ഡോക്ടര്‍മാരുടെയും മറ്റു വിദഗ്ധരുടെയും ക്ലാസ്സുകള്‍ സൗജന്യമായി തന്നെ ഗ്രൂപ്പില്‍ നല്‍കുന്നുണ്ട്. കൂടാതെ മീറ്റപ്പുകളും നടത്തുണ്ട്. ഇത് സമപ്രായക്കാരുടെ ഒരു കൂട്ടം ഉണ്ടാക്കാനും പരസ്പരം സംസാരിക്കാനും ഒറ്റപ്പെടലിന് ഒരു മറുമരുന്നായും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കേരളത്തില്‍ തന്നെ ആദ്യമായി മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പില്‍ പാട്ടും കയാക്കിങ്ങും ഒക്കെയായി ഒരു ദിവസം എല്ലാം മറന്ന് ഉല്ലസിക്കാന്‍ അവര്‍ക്കായി.

''ഹസ്ബന്‍ഡ് 2006 ല്‍ വിടപറഞ്ഞു. അതിനുശേഷം ഞാന്‍ ജോലിയില്‍ നിന്നും 2017ല്‍ റിട്ടയര്‍ ചെയ്തു. വീട്ടിലെ കാര്യമല്ലാതെ വേറെ ഒന്നും എനിക്കുണ്ടായിരുന്നില്ല. 'ഹൗ ഓള്‍ഡ് ആര്‍ യു'വില്‍ ജോയിന്‍ ചെയ്തതിന് ശേഷം ഞാന്‍ 67 വയസ്സില്‍ നിന്നും 40 ലേക്ക് ഇറങ്ങി വന്നു.'' കമ്മ്യൂണിറ്റിയിലെ അംഗമായ സുരജ വിജയന്‍ (റിട്ട. പൊലീസ് ഉദ്യോഗസ്ഥ) പറഞ്ഞു.

ഇനി കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് വരുമാനത്തിനായി മുത്തശ്ശി സോപ്പ് ഇറക്കാനും ഡിമെന്‍ഷ്യയുള്ളവരെ സഹായിക്കാന്‍ ഒരു ആപ്പ് ബില്‍ഡ് ചെയ്യാനുമുള്ള ശ്രമത്തിലുമാണ് ഷിജിന്‍. കൂടാതെ റോബോട്ടിക്‌സും പദ്ധതിയിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com