കണ്ണഞ്ചിപ്പിക്കും സമ്മാനത്തുക! ലോക ചാംപ്യന്മാർക്കും മറ്റ് ടീമുകൾക്കും എത്ര നേടാം?

ഈ ലോകകപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്...
കണ്ണഞ്ചിപ്പിക്കും സമ്മാനത്തുക! ലോക ചാംപ്യന്മാർക്കും മറ്റ് ടീമുകൾക്കും എത്ര നേടാം?
Source: Screengrab
Published on
Updated on

ലോകകപ്പിൽ ജയിച്ചാൽ എന്താണ് ഗുണം. വിശ്വവേദിയിൽ രാജ്യം വിജയിക്കുക മാത്രമല്ല കോടികളാണ് സമ്മാനമായി ലഭിക്കുക. ഈ ലോകകപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ 655 മില്യൺ ഡോളർ ഏകദേശം 6,250 കോടിയാണ് സമ്മാനമായി വിതരണം ചെയ്യുക. 2022 ഖത്തർ ലോകകപ്പിൻ്റെ ഇരട്ടിയോളമാണിത്.

ലോകകപ്പ് കിരീടം നേടുന്ന ടീമിനാണ് ഏറ്റവും ഉയർന്ന തുക ലഭിക്കുക. 50 മില്യൺ ഡോളർ അഥവാ 477 കോടി ഇന്ത്യൻ രൂപ. രണ്ടാം സ്ഥാനക്കാർക്ക് 315 കോടിയും, മൂന്നാം സ്ഥാനക്കാർക്ക് 277 കോടിയും നാലാം സ്ഥാനക്കാർക്ക് 258 കോടിയും ലഭിക്കും. ക്വാർട്ടർ ഫൈനലിൽ പുറത്താകുന്ന ടീമുകൾക്കും വൻ പ്രതിഫലമാണ് ഇത്തവണ ലഭിക്കുക. അവസാന എട്ടിൽ ഇടംപിടിക്കുന്ന ഓരോ ടീമിനും 181 കോടി ലഭിക്കും. പ്രീ ക്വാർട്ടറിലെത്തുന്നവർക്ക് 143 കോടിയും റൗണ്ട് ഓഫ് 32 വരെ എത്തുന്നവർക്ക് 105 കോടിയും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ഓരോ ടീമിനും 86 കോടി സമ്മാനമായി ലഭിക്കും.

കണ്ണഞ്ചിപ്പിക്കും സമ്മാനത്തുക! ലോക ചാംപ്യന്മാർക്കും മറ്റ് ടീമുകൾക്കും എത്ര നേടാം?
140 കോടി ജനങ്ങളുണ്ടായിട്ടും ഇന്ത്യ ലോകകപ്പിലില്ല; ജനസംഖ്യയും ഫുട്ബോൾ ലോകകപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് നൽകാനായി 1,667 കോടി രൂപ ഫിഫ മാറ്റിവെച്ചിട്ടുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും യാത്രാച്ചെലവുകൾക്കും മറ്റ് ഭരണപരമായ കാര്യങ്ങൾക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രെയിനിങ് ക്യാമ്പുകൾക്കും യാത്രാച്ചെലവുകൾക്കുമായി ഓരോ രാജ്യത്തിനും 'പ്രിപ്പറേഷൻ മണി' ആയി 20.8 കോടിയും നൽകി.

ലോകകപ്പിൽ യോഗ്യത നേടുന്ന ഓരോ ടീമിനും ചുരുങ്ങിയത് 104 കോടി രൂപ ഉറപ്പായും ലഭിക്കുമെന്നത് ഇത്തവണത്തെ ലോകകപ്പിന്റെ സവിശേഷതയാണ്. സമ്മാനത്തുക ഇരട്ടിച്ചതോടെ ഈ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ലോകകപ്പായി മാറുകയാണ്.

News Malayalam 24x7
newsmalayalam.com